Monday, 21 September 2026
‘Honest storytelling is a powerful means of change
09:42:57 AM IST
Kerala

‘കുറ്റത്തിന് അനുസരിച്ച് ശിക്ഷ നൽകും’, പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെ; അത്രപെട്ടെന്ന് പുറത്തിറങ്ങാൻ കഴിയുമോ എന്നറിയില്ല: എഡിജിപി

ന്യൂസ് ഡെസ്ക് 9 August 2026, 8:45 am
SHARE

അർജുൻ ആയങ്കിയുടെ അറസ്റ്റിൽ പ്രതികരണവുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ. കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ചായിരിക്കും ശിക്ഷയെന്നും, അർജുൻ ആയങ്കിക്ക് അത്രപെട്ടെന്ന് പുറത്തിറങ്ങാൻ കഴിയുമോ എന്നറിയില്ല എന്നും എഡിജിപി പി. വിജയൻ പറഞ്ഞു.

‘പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്’ എന്നായിരുന്നു എഡിജിപിയുടെ പ്രതികരണം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതുമുതൽ അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ആരും ഉണ്ടാകാൻ പാടില്ലെന്നും ഇത്തരം നടപടികൾ സമൂഹത്തിന്റെ സുരക്ഷയക്ക് നല്ലതല്ലെന്നും എഡിജി വ്യക്തമാക്കി.

സമൂഹത്തിന്റെ സുരക്ഷയെയാണ് വെല്ലുവിളിച്ചത്. സിഐയെ വെല്ലുവിളിക്കുന്നത് സുരക്ഷാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഇത്തരം നടപടികൾക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ നിർദേശം തന്നെയാണ് ആഭ്യന്തര മന്ത്രിയും നൽകിയത് എന്നും അർജുൻ ആയങ്കിയുടെ അറസ്റ്റിനെക്കുറിച്ച് വിശദീകരിക്കവെ എഡിജിപി പറഞ്ഞു.

s
ന്യൂസ് ഡെസ്ക്
View all posts →