സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണം; ഉത്തരവുമായി സർക്കാർ
ന്യൂസ് ഡെസ്ക്
8 August 2026, 3:16 pm
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന നിർദേശവുമായി സംസ്ഥാന ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് കത്തയച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി.
ഓഗസ്റ്റ് 9 മുതൽ 17 വരെ നടക്കുന്ന കാമ്പയിന്റെ ഭാഗമായ എല്ലാ പൊതുചടങ്ങുകളിലും സമൂഹഗാനമായി വന്ദേമാതരം ആലപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിർദേശം.
ചടങ്ങുകളിൽ എല്ലാവരും ഒത്തുകൂടുമ്പോൾ ഒരു സമൂഹഗാനമെന്നനിലയിൽ വന്ദേമാതരം ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറി നൽകിയ നിർദേശം. വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമായി മാറുമെന്നും അതുകൊണ്ടുതന്നെ നിയമപരമായ ഗൗരവത്തോടെ വേണം ഇത് നടപ്പിലാക്കാനെന്നും കത്തിൽ സൂചനയുണ്ട്.
Read More
‘കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നു’; പി. ശശിക്കെതിരെ മൊഴിയുമായി ചെന്നൈ വ്യവസായി ഷെർഷാദ്
മാസപ്പടി കേസിൽ സർക്കാർ നിർണായക തീരുമാനത്തിലേക്ക്; ഇഡി കത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കും
പ്രളയബാധിതർക്കുള്ള ധനസഹായം വൈകുന്നു; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ, പ്രഖ്യാപിച്ച സഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യം
ന്യൂസ് ഡെസ്ക്
View all posts →