Sunday, 20 September 2026
‘Honest storytelling is a powerful means of change
07:43:07 AM IST
Kerala

ഒറ്റയടിക്ക് 800 രൂപ കൂടി സ്വർണവില 1,12,000ലേക്ക്; നാലു ദിവസത്തിനിടെ കൂടിയത് 6000 രൂപ!

ന്യൂസ് ഡെസ്ക് 8 August 2026, 10:30 am
SHARE

സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് 1,11,720 രൂപയായി. ഗ്രാമിന് ആനുപാതികമായി നൂറ് രൂപയാണ് കൂടിയത്. 13,965 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

നാലുദിവസത്തിനിടെ ആറായിരം രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് കേരളത്തിലും വില കുതിച്ചത്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

s
ന്യൂസ് ഡെസ്ക്
View all posts →