Tuesday, 22 September 2026
‘Honest storytelling is a powerful means of change
08:06:38 AM IST
National

രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങളും രഹസ്യ രേഖകളും ചോർത്തി നൽകി; ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌ത്‌ ഡൽഹി പൊലീസ്

ന്യൂസ് ഡെസ്ക് 8 August 2026, 10:11 am
SHARE

രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങളും രഹസ്യ രേഖകളും ചോർത്തി നല്കിയ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ പുറത്തുവിട്ടതിനെത്തുടർന്ന് ഔദ്യോഗിക രഹസ്യനിയമം പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുരുതരമായ വിവരച്ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

വിംഗ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് വ്യോമസേന വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും ഉദ്യോഗസ്ഥൻ്റെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴിയോ വിദേശ ഏജന്റുമാർ വഴിയോ ഉള്ള ‘ഹണിട്രാപ്പ്’ അല്ലെങ്കിൽ പണമിടപാടുകളാണ് വിവരങ്ങൾ ചോർത്തലിലേക്ക് എത്തിച്ചതെന്നാണ് സംശയം.

ഉയർന്ന റാങ്കിലുള്ള സഹപ്രവർത്തകൻറെ മൊബൈലിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യിച്ചാണ് പ്രതിയായ ഉദ്യോഗസ്ഥൻ വിവര ചോർത്തലിന് വഴിയൊരുക്കിയതെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഉപകരണങ്ങളും മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശ ഏജൻസികളിലേക്ക് എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്നും ഇതിന് പിന്നിൽ വൻ ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ എന്നും അറിയാൻ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

s
ന്യൂസ് ഡെസ്ക്
View all posts →