Monday, 21 September 2026
‘Honest storytelling is a powerful means of change
07:30:37 AM IST
National

ട്രെയിൻ യാത്രയിൽ പുതിയ മാറ്റം; ഇനി ആർഎസി ടിക്കറ്റുള്ള യാത്രക്കാർക്കും കമ്പിളിപ്പുതപ്പ്; എല്ലാ സോണുകൾക്കും സർക്കുലർ അയച്ച് റെയിൽവേ

ന്യൂസ് ഡെസ്ക് 7 August 2026, 1:00 pm
SHARE

ട്രെയിനുകളിൽ ഇനി ആർഎസി ടിക്കറ്റുള്ള യാത്രക്കാർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് നിർദേശിച്ച് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും സർക്കുലർ അയച്ചു.

എസി ചെയർ കാർ ഒഴികെയുള്ള എല്ലാ എസി ക്ലാസുകളിലെയും യാത്രക്കാർക്ക് പുതപ്പ് നൽകാനാണ് നിർദേശം. ഇതുവരെ ഒരു സീറ്റിന് ഒരു പുതപ്പ് എന്ന രീതിയിലായിരുന്നു വിതരണം. എന്നാൽ, ആർഎസി ടിക്കറ്റിൽ ഒരേ സീറ്റ് രണ്ട് യാത്രക്കാർ പങ്കിടുന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ തീരുമാനം.

തേർഡ് എസിയിൽ നാല് ലോവർ ബർത്തുകളിലായി എട്ട് പേർക്കും സെക്കൻഡ് എസിയിൽ മൂന്ന് ലോവർ ബർത്തുകളിലായി ആറ് പേർക്കുമാണ് ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നത്. പുതപ്പിനുള്ള തുക ഉൾപ്പെടെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും പുതപ്പ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരൻ നൽകിയ പരാതിയിൽ, അടുത്തിടെ ഉപഭോക്തൃ കമ്മീഷൻ റെയിൽവേക്ക് 25,000 രൂപ പിഴ ചുമത്തിയിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →