മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബർ ചെകുത്താന് മർദനം
യൂട്യൂബർ ചെകുത്താനെന്ന അജു അലക്സിന് മർദനം. മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോച്ചാണ് മർദ്ദനം. ഇടപ്പള്ളിയിൽ വെച്ചായിരുന്നു ആക്രമണം. ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചുവെന്ന് അജു ആരോപിച്ചു. അതേസമയം സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി അജു ജനവിധി തേടിയിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ച വീഡിയോ ചെയ്തതിനാണ് അന്ന് കേസെടുത്തത്. അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയതിനെയാണ് ഇയാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. തുടർന്നാണ് സിദ്ദിഖ് പരാതി നൽകിയത്.
പ്രളയബാധിതർക്കുള്ള ധനസഹായം വൈകുന്നു; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ, പ്രഖ്യാപിച്ച സഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യം
കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ നിർഭാഗ്യകരമായ സംഭവം; പ്രദേശത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി, കാണാതായ സ്ത്രീക്കായുള്ള തിരച്ചിൽ തുടരും