‘സ്വർണക്കടത്തിൽ അന്വേഷണമില്ലെങ്കിൽ തെളിവുകൾ പുറത്തു വിടും’; ആരോപണങ്ങളുമായി സ്വപ്‌നാ സുരേഷ് വീണ്ടും
സ്വർണക്കടത്ത് കേസിൽ സമഗ്രമായ അന്വേഷണം നടത്തിയില്ലെങ്കിൽ പിണറായി വിജയന്റെ കുടുംബത്തിനെതിരേയുള്ള തെളിവുകൾ പുറത്തു വിടുമെന്ന് സ്വപ്‌നാ സുരേഷ്. കോടതിയിൽ വിശ്വാസമുള്ളതിനാലും ക്രിമിനൽ നടപടിക്രമം 164-ാം പ്രകാരമുള്ള മൊഴി നിലനിൽക്കുന്നതിനാലുമാണ് ഇതുവരെ തെളിവുകളൊന്നും പുറത്തുവിടാത്തതെന്നും അവർ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.
മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ തനിക്കു കൈമാറിയ രേഖകളും തെളിവുകളും ശബ്ദസന്ദേശങ്ങളും പൊതുമധ്യത്തിൽ തുറന്നുകാട്ടുമെന്നും അവർ പറഞ്ഞു. ശിവശങ്കറിന് എല്ലാ കാര്യത്തിലും പൂർണ പങ്കാളിത്തമുണ്ടായിരുന്നു. തനിക്കെതിരേ ചുമത്തിയ വ്യാജ കേസുകൾ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഷാർജയുടെ ഷെയ്ഖ് കേരളം സന്ദർശിച്ചപ്പോൾ ക്ലിഫ് ഹൗസിലെത്തിച്ച് മരുമകന്റെയും മകളുടെയും പേരിൽ ഗൾഫിൽ ബിസിനസ് തുടങ്ങാൻ കുടുംബം സഹായം അഭ്യർഥിച്ചിരുന്നു. ഭാര്യ കമല സ്വർണാഭരണങ്ങളടങ്ങിയ പെട്ടി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഷെയ്ഖിന്റെ ഭാര്യയ്ക്കു നൽകിയെങ്കിലും അവർ അതു നിരസിച്ചു. ഇഡി. ചൂണ്ടിക്കാട്ടുന്ന 3.28 കോടിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘പത്ത് വർഷത്തെ പ്രണയമാണെന്ന് ഞാനും ഇപ്പോളാ അറിഞ്ഞത്’, കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്: കൃഷ്ണകുമാർ
’30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല’, നിയന്ത്രണം പരിഹരിക്കാനുള്ള ശ്രമത്തിലാണ്; 8 സംസ്ഥാനങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്: മുഖ്യമന്ത്രി