Wednesday, 16 September 2026
‘Honest storytelling is a powerful means of change
03:37:10 PM IST
Kerala

അടൂരിൽ അർദ്ധരാത്രി സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി; പരാതി നൽകി കെഎസ്ഇബി

ന്യൂസ് ഡെസ്ക് 16 September 2026, 2:36 pm
SHARE

അടൂർ നെടുംകുളഞ്ഞിയിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയ. സംഭവത്തിൽ അടൂർ പൊലീസിൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി നൽകി. വൈദ്യുതി മന്ത്രിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. രാഷ്ട്രീയ സംഭവത്തിൽ ഗൂഢാലോചന ആരോപണവും ഉയർന്നിട്ടുണ്ട്.

ഇന്നലെ രാത്രി 12 മണിയോടെയാണ് അടൂർ സെക്ഷന് കീഴിലെ പന്നിവിഴ നെടുംകുളഞ്ഞി ഭാഗത്ത് സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസൂരിയത്. അർദ്ധരാത്രിയിൽ ഫ്യൂസുകൾ ഊരി എറിഞ്ഞതോടെ ഒരു മണിക്കൂർ 100 അധികം വീടുകൾ ഉൾപ്പെടെ ഇരുട്ടിലായി.

കെഎസ്ഇബി ഓഫീസിലേക്ക് ആളുകളുടെ ഫോൺവിളികൾ എത്തിയതോടെ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഫ്യൂസ് ഊരിയതാണെന്ന് മനസ്സിലായത്. രാത്രി 8.30 മുതൽ 9 മണി വരെ മുൻകൂർ അറിയിപ്പ് നൽകി മേഖലയിൽ കെഎസ്ഇബി വൈദ്യുതി വിച്ചേദിച്ചിരുന്നു.

സംഭവത്തിൽ വൈദ്യുതി മന്ത്രി കെഎസ്ഇബി ചെയർമാനോട് റിപ്പോർട്ട് തേടി. അടൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊലീസിൽ പരാതി നൽകി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഉള് രാഷ്ട്രീയ ഗൂഢാലോചന എന്ന ആരോപണവുമുണ്ട്. കഴിഞ്ഞ ദിവസം അടൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് സിപിഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →