Friday, 11 September 2026
‘Honest storytelling is a powerful means of change
07:45:49 PM IST
Cricket

സഞ്ജുവിനെ എന്ത് കൊണ്ട് തിരഞ്ഞെടുത്തില്ല, ഉത്തരം പറയു’; ബിസിസിഐയോട് കയർത്ത് ഹർഷ ഭോഗ്ലെ

SHARE

സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ ബിസിസിഐ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ കൃത്യമായ കാരണം ആരാധകരെ ബോധ്യപ്പെടുത്താൻ ബിസിസിഐ തയ്യാറാകണമെന്ന് ഹർഷ ഭോഗ്ലെ തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

മികച്ച ഫോമിലുള്ള സഞ്ജുവിനെ വെറുതെ അങ്ങോട്ട് ടീമിൽ നിന്ന് ഒഴിവാക്കാൻ ഒട്ടും കഴിയില്ലെന്നും ഭോഗ്ലെ ചൂണ്ടിക്കാട്ടി. താരത്തെ ഒഴിവാക്കിയതിൽ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്.

“സഞ്ജു സാംസണെ സിംബാബ്‌വെയിലേക്കുള്ള ടീമിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം എന്താണെന്ന് ബിസിസിഐ ആരാധകരോട് പറയേണ്ടത് അനിവാര്യമാണെന്ന് ഞാൻ കരുതുന്നു. കൃത്യമായ ആശയവിനിമയം ഇവിടെ വളരെ പ്രധാനമാണ്. കാരണം, കൃത്യമായ കാരണം ബോർഡ് വ്യക്തമാക്കാതിരുന്നാൽ ആളുകൾ സ്വന്തം നിലയിൽ പല നിഗമനങ്ങളിലും എത്തിച്ചേരും. എന്തായാലും അദ്ദേഹത്തെ മോശം പ്രകടനത്തിന്റെ പേരിൽ ടീമിൽ നിന്ന് ഒഴിവാക്കാൻ തീർച്ചയായും കഴിയില്ല, അതിന് സാധ്യതയേ ഇല്ല,” ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തു.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →