‘ഗംഭീർ കാണിക്കുന്നത് മണ്ടത്തരം, സഞ്ജുവിനെയല്ല പുറത്താക്കേണ്ടത് തിലക് വർമയെയാണ്’; പരിശീലകനെതിരെ ആഞ്ഞടിച്ച് രവി ശാസ്ത്രി
ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ജേക്കബ് ബെതലിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ബെതൽ 46 പന്തിൽ അഞ്ച് വീതം സിക്‌സറും ഫോറുകളും അടക്കം 76 റൺസ് നേടി പുറത്താകാതെ നിന്നു.
ഹാരി ബ്രൂക്കും ടോം ബാന്റണും 39 റൺസ് വീതം നേടി. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് നേടി. രവി ബിഷ്‌ണോയി നാലോവറിൽ 60 റൺസ് വിട്ടുകൊടുത്തത് തിരിച്ചടിയായി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 190 റൺസ് നേടിയത്. ഇഷാൻ കിഷനും അഭിഷേക് ശർമയും നായകൻ ശ്രേയസ് അയ്യരും ഇന്ത്യയ്ക്കായി തിളങ്ങി. അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി രണ്ട് സിക്സറുകൾ അടക്കം 10 പന്തിൽ നിന്ന് 14 റൺസാണ് സ്വന്തമാക്കിയത്. സാം കറൺ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
കഴിഞ്ഞ ചില ഇന്നിങ്‌സുകളില്‍ തിളങ്ങിയില്ലെന്ന കാരണം കൊണ്ടു മാത്രം സഞ്ജു സാംസണിനെ ഇത്രയും പെട്ടെന്ന് ഇന്ത്യന്‍ ഇലവനില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ലായിരുന്നെന്നാണ് തുറന്നടിച്ചിരിക്കകയാണ് മുൻ ഇന്ത്യൻ ഇതിഹാസം രവി ശാസ്ത്രി.
‘ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന സഞ്ജു സാംസണിനെ 1-2 മോശം ഇന്നിങ്‌സുകളുടെ പേരില്‍ തഴഞ്ഞത് ന്യായീകരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇത്രയും പെട്ടെന്നു പുറത്താക്കുന്നതിനു പകരം കഴിവുറ്റ ഒരു പ്ലെയര്‍ക്ക് കോച്ച്, ക്യാപ്റ്റന്‍ എന്നിവരില്‍ നിന്നും കൂടുതല്‍ പിന്തുണയാണ് ആവശ്യം’- ശാസ്ത്രി വ്യക്തമാക്കി.
‘ചില പരാജയങ്ങള്‍ക്കു ശേഷം മികവുറ്റ കളിക്കാര്‍ക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ ആത്മവിശ്വാസം നല്‍കണം. വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കാന്‍ ടീം ആഗ്രഹിച്ചിരുന്നെങ്കില്‍ സഞ്ജു സാംസണിനു പകരം തിലക് വര്‍മയ്ക്കു വിശ്രമം നല്‍കാമായിരുന്നു.
കഴിഞ്ഞ ഏഷ്യാ കപ്പിനു ശേഷം സ്ഥിരത പുലര്‍ത്താന്‍ കഴിയാന്‍ സാധിക്കാതെ വിഷമിക്കുകയാണ് തിലക്. ടി20കളില്‍ അവന്റെ ബാറ്റിങ് വളരെ സ്സോയുമാണ്. കുറ്ച്ച് മോശം ഇന്നിങ്‌സുകളുടെ പേരില്‍ സഞ്ജുവിനെ തഴയുകയും മറുഭാഗത്ത് തിലകിനെ പിന്തുണയ്ക്കുന്നത് തുടരുന്നും ന്യായമായിട്ടുള്ള തീരുമാനമാണെന്നു തോന്നുന്നില്ല. ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഗംഭീറിന്റെ പെറ്റ് ഹർഷീത് റാണ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്ത്; ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിലും റാണയില്ല
കാവി വേണ്ട, നീല തന്നെ മതി; ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി കാവിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന് ഹോക്കി ഇന്ത്യ