ഗൗതം ഗംഭീറിന് പകരം വി വി എസ് ലക്ഷ്മൺ പരിശീലക സ്ഥാനത്തേക്ക്? റിപ്പോർട്ടുകൾ പുറത്ത്
സ്പോര്‍ട്സ് ഡെസ്ക്
9 July 2026, 6:00 pm
ഗൗതം ഗംഭീറിന് പകരം പുതിയ പരിശീലകൻ. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ എത്തുന്ന സിംബാബ്‌വെ പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും വി.വി.എസ്. ലക്ഷ്മൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.
ഏഷ്യൻ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെയാണ് വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ടീമിനൊപ്പം ഉണ്ടായിരിക്കും. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ ഏഷ്യൻ ഗെയിംസിനും സിംബാബ്‌വെ പര്യടനത്തിനുമുള്ള പരിശീലകനായി പരിഗണിക്കുന്നത്.
ജൂലായ് 23,25, 27 തീയതികളിലാണ് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്റെ ട്വന്റി 20 മത്സരങ്ങൾ. തുടർന്ന് സെപ്റ്റംബർ 19 മുതൽ നാല് വരെ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ടീം പങ്കെടുക്കും.
Read More
ഗംഭീറിന്റെ പെറ്റ് ഹർഷീത് റാണ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്ത്; ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിലും റാണയില്ല
കാവി വേണ്ട, നീല തന്നെ മതി; ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി കാവിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന് ഹോക്കി ഇന്ത്യ
സഞ്ജു ഡാ!!; 1000 വിദ്യാർത്ഥികൾക്ക് യുപിഎസ് സി പഠനത്തിന് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് സഞ്ജു
സ്പോര്‍ട്സ് ഡെസ്ക്
View all posts →