Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:17 PM IST
National

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് കൂടുതല്‍ ബസുകളില്‍ സൗജന്യയാത്ര; വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

ന്യൂസ് ഡെസ്ക് 24 August 2026, 11:40 am
SHARE

തമിഴ്‌നാട്ടില്‍ സൗജന്യ ഗ്യാസ് സിലിണ്ടര്‍ പദ്ധതി, സ്ത്രീകളുടെ സൗജന്യബസ് യാത്ര വിപുലീകരിക്കല്‍ തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വീണ്ടും വിജയ് സര്‍ക്കാര്‍.
വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നതാണ് ഒരു പദ്ധതി. 2.5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പദ്ധതി അടുത്ത പൊങ്കല്‍ മുതല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചതാണ് മറ്റൊരു പ്രഖ്യാപനം. നേരത്തെ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരുന്നു സൗജന്യയാത്രയെങ്കിൽ ഇനിമുതല്‍ എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.

ഇതിനായി സ്ത്രീകള്‍ക്ക് സൗജന്യബസ് യാത്ര ലഭിക്കുന്നതിന് വരുമാന പരിധിയോ യാത്രകളുടെ എണ്ണമോ പോലുള്ള യാതൊരു നിബന്ധനയും ഉണ്ടാകില്ലെന്നും വിജയ് വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →