Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:56 PM IST
Kerala

വയനാട് മണ്ണിടിച്ചിലിൽ രണ്ട് തലത്തിൽ അന്വേഷണം നടത്തും; അപകടസാധ്യത പരിശോധിച്ച ശേഷം മാത്രമേ ഇനി പണി തുടങ്ങുകയുള്ളൂ : മുഖ്യമന്ത്രി

SHARE

വയനാട് മണ്ണിടിച്ചിലില്‍ രണ്ട് തലത്തിലുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍. അപകടമുണ്ടായ സാഹചര്യവും കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി കൊടുത്തപ്പോള്‍ നല്‍കിയ കര്‍ശനനിര്‍ദേശങ്ങള്‍ പാലിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പദ്ധതി പ്രദേശത്തിന് തൊട്ട് മുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അന്വേഷണത്തിൽ അതും കൂടി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകട സാധ്യതകള്‍ പരിശോധിച്ച ശേഷം മാത്രമേ ഇനി പണി തുടങ്ങുകയുള്ളൂ. അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →