Friday, 11 September 2026
‘Honest storytelling is a powerful means of change
07:41:40 PM IST
Kerala

ഓഗസ്റ്റ് 15ന് വന്ദേ മാതരം ഒരിടത്തും പാടിയിട്ടില്ല; ഉപരാഷ്‌ട്രപതി പങ്കെടുക്കുന്ന പരിപാടികളിൽ കേന്ദ്ര പ്രോട്ടോകോൾ ഉണ്ട്, അതിനെ നിഷേധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല: വി. ഡി. സതീശൻ

ന്യൂസ് ഡെസ്ക് 2 September 2026, 12:30 pm
SHARE

വന്ദേമാതരം മുഴുവന്‍ ആലപിച്ച വിവാദത്തില്‍ കേന്ദ്ര പ്രോട്ടോകോളിലാണ് കാര്യങ്ങള്‍ നടന്നതെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് ദേശീയഗീതം ആദ്യത്തെ രണ്ടു സ്റ്റാന്‍സാ മാത്രം മതിയെന്നത് തന്നെയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എന്നാല്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പങ്കെടുക്കുമ്പോള്‍ അത് കേന്ദ്ര പ്രോട്ടോകോളിലേക്ക് കാര്യങ്ങള്‍ മാറും. അക്കാര്യത്തില്‍ പ്രോട്ടോകോള്‍ തിരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അനുവാദമില്ല. കേന്ദ്ര പ്രോട്ടോകോള്‍ പാലിക്കേണ്ടി വരുമെന്നു കരുതി പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയുമൊക്കെ സംസ്ഥാന പരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാനാകില്ല. അവരെ ഇനിയും വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →