പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: ഇറാനിൽ തുടർച്ചയായ ഒമ്പതാം ദിവസവും യുഎസ് ആക്രമണം; തിരിച്ചടിച്ച് ഇറാൻ; ഇതുവരെ നഷ്ടപ്പെട്ടത് 17 സൈനികരെ
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെ, ഇറാനിൽ തുടർച്ചയായ ഒമ്പതാം ദിവസവും ആക്രമണം നടത്തിയതായി യു.എസ്. സൈന്യം അറിയിച്ചു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ, ആശയവിനിമയ ശൃംഖലകൾ, കമാൻഡ് സെന്ററുകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
അതേസമയം, യു.എസിനെതിരായ ഇറാന്റെ ആക്രമണങ്ങളും ശക്തമായിട്ടുണ്ട്. വടക്കൻ ഇറാഖിലെ യു.എസ്. സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. മറ്റൊരു സൈനികന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതോടെ ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ട യു.എസ്. സൈനികരുടെ എണ്ണം 17 ആയി ഉയർന്നു.
വെള്ളിയാഴ്ച ജോർദാനിലെ യു.എസ്. സൈനിക താവളത്തിന് നേരെ ആക്രമണം നടന്നതായി സെന്റ്‌കോം സ്ഥിരീകരിച്ചിരുന്നു. ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യു.എസ്. സൈനികർ കൊല്ലപ്പെട്ടതായും മറ്റൊരു സൈനികനെ കാണാതായതായും യു.എസ്. അധികൃതർ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന