Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:25 PM IST
Kerala

‘ദേശീയപാതയിലെ സുരക്ഷയിൽ അടിയന്തര ഇടപെടൽ വേണം’; നിതിൻ ഗഡ്ഗരിക്ക് കത്തയച്ച് വി ഡി സതീശൻ

ന്യൂസ് ഡെസ്ക് 7 September 2026, 5:49 pm
SHARE

ദേശീയപാതയിലെ സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തൃശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് അടിയന്തര പരിശോധന വേണമെന്ന് ആവശ്യപ്പെട്ടത്.

ദേശീയപാത നിർമാണ മേഖലകളിൽ വാഹനങ്ങളും ഭാരവാഹനങ്ങളും അശാസ്ത്രീയമായും നിയമവിരുദ്ധമായും പാർക്ക് ചെയ്യുന്നത് തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. അപകടസാധ്യതയുള്ള മേഖലകളിൽ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയപാതയിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്നതിനായി അടിയന്തര പരിശോധനകൾ നടത്തണമെന്നും ആവശ്യമായ ഇടപെടൽ ഉടൻ ഉണ്ടാകണമെന്നും കേന്ദ്രത്തോട് വി.ഡി. സതീശൻ ആവശ്യപ്പെട്ടു

Read More
s
ന്യൂസ് ഡെസ്ക്
View all posts →