അഖണ്ഡ ഭാരതം; അടുത്ത ലക്ഷ്യം പാക് അധീന കശ്മീർ തിരിച്ചുപിടിക്കലെന്ന് ബി.ജെ.പി നേതാവ് റാംമാധവ് 

അഖണ്ഡ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ആദ്യ നീക്കമായിരുന്നു ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. അടുത്ത നീക്കം പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കലാണെന്നും വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

അഖണ്ഡ ഭാരതമെന്ന ലക്ഷ്യം ഘട്ടം ഘട്ടമായി മാത്രമെ സാക്ഷാത്കരിക്കാന്‍ കഴിയൂവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിനെ മുഖ്യധാരയില്‍ എത്തിക്കുക എന്നതായിരുന്നു ആദ്യപടി. പാകിസ്ഥാന്‍ അനധികൃതമായി അധീനതയിലാക്കിയിട്ടുള്ള ഇന്ത്യന്‍ മണ്ണ് വീണ്ടെടുക്കുകയാണ് അടുത്ത നടപടി. ഇതുസംബന്ധിച്ച പ്രമേയം 1994 ല്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്.

21ാം നൂറ്റാണ്ടിലെ ഭാരതം 20ാം നൂറ്റാണ്ടിലേതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. സ്വാതന്ത്ര്യം ലഭിച്ച ജനതയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ നയിച്ച ഇന്ത്യയായിരുന്നു 20ാം നൂറ്റാണ്ടിലേത്. എന്നാല്‍ 21ാം നൂറ്റാണ്ട് പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന യുവാക്കളുടേത് ആയിരിക്കും. ലോകത്തിന്റെ മുന്‍നിരയില്‍ ഇന്ത്യ എത്തുക എന്നത് ഉറപ്പാണെന്നും റാം മാധവ് അഭിപ്രായപ്പെട്ടു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍