‘പൊലീസിനെ വിശ്വസിച്ചുപോയതാണ് എനിക്ക് പറ്റിയ തെറ്റ്, കരൂർ ദുരന്തം രാഷ്ട്രീയ ചതി’; മുഖ്യമന്ത്രി വിജയ്
2025 കരൂര്‍ ദുരന്തത്തിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്. കരൂരില്‍ താന്‍ റാലി നടത്തിയപ്പോള്‍ പൊലീസിനെ വിശ്വസിച്ചുപോയതാണ് തനിക്ക് പറ്റിയ തെറ്റെ പറഞ്ഞ വിജയ് നാമക്കലിലെ യോഗം കഴിഞ്ഞ് കരൂരിലേക്ക് വരുമ്പോള്‍ പോലീസ് സാഹചര്യം പറഞ്ഞ് തന്നില്ല എന്നും കുറ്റപ്പെടുത്തി. അതേസമയം കരൂർ ദുരന്തം രാഷ്ട്രീയ ചതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് മുന്‍കൂട്ടി കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ പരിപടി തന്നെ ക്യാന്‍സല്‍ ചെയ്യുമായിരുന്നുവെന്നും ചതി പറ്റിയെന്നും വിജയ് പറഞ്ഞു. കരൂരിലെത്തിയ വിജയ്യുടെ പ്രസംഗം ഒരേസമയം വൈകാരികവും ആവേശോജ്ജ്വലവുമായിരുന്നു. ടിവിയില്‍ എന്റെ ഫോട്ടോ കണ്ടു വിജയ് അണ്ണാ എന്ന് പറഞ്ഞ് ഉമ്മ കൊടുത്ത് വന്ന കുട്ടികള്‍ അടക്കമാണ് അപകടത്തില്‍പ്പെട്ടതെന്നും ഇത് മനസില്‍ നിന്ന് പോകില്ലെന്നും വിജയ് പറഞ്ഞു. എന്നിട്ടും അതിന്റെ ഉത്തരവാദിത്തം തന്റെ മേല്‍ ചാരാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇത്രയും പ്രതിസന്ധിയുണ്ടാക്കിയിട്ട് അത് രാഷ്ട്രീയമായി ഉപയോഗിക്കാനല്ലേ ശ്രമിച്ചതെന്ന് വിജയ് ചോദിച്ചു. ഞാന്‍ ഓടിയൊളിച്ചെന്ന് പറഞ്ഞില്ലേ, ഇറങ്ങി വാ ഇറങ്ങി വാ എന്ന് പറഞ്ഞില്ലേ, ഇത്രയൊക്കെ പറഞ്ഞാല്‍ ഇറങ്ങിയോടുമെന്ന് കരുതിയോ? അങ്ങനെ ഓടുന്നവനല്ല ഞാന്‍. പണമോ ജനമോ ഏതാണ് മുഖ്യമെന്ന് ചോദിച്ചാല്‍ ജനമാണ് എന്ന് തന്നെ പറയും. ജനങ്ങള്‍ക്കായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നവനാണ് ഞാന്‍ എന്നും വിജയ് പറഞ്ഞു.
അർജുൻ ആയങ്കിയെ കുടുക്കാൻ വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ പാരിതോഷികം നൽകും : രമേശ് ചെന്നിത്തല
കയ്യിലൊരു ബിരുദമുള്ളതുകൊണ്ട് മാത്രം ഇനി ജോലി ലഭിക്കില്ല; രാജ്യത്തെ യുവജനത നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ: രാഹുൽ ഗാന്ധി