Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:49 PM IST
Kerala

‘മദ്യലഹരിയിൽ’ ഓണാഘോഷം, സ്റ്റേഷനിലെത്തിയ എസ്പിയെ കണ്ട് ഇറങ്ങിയോടി; പരിഭ്രാന്തിയിൽ 2 പേർ സല്യൂട്ട് മറന്നു; 3 പൊലീസുകാർക്ക് സസ്പെൻഷൻ

ന്യൂസ് ഡെസ്ക് 25 August 2026, 8:42 am
SHARE

ഓണാഘോഷത്തിനിടെ മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസ് ഓഫീസർമാർക്ക് സസ്പെൻഷൻ. അരുവിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി. മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയെന്ന പേരിലാണ് സസ്പെൻഷൻ

മദ്യപിച്ച് ഓണം ആഘോഷിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനിൽ മിന്നൽ സന്ദർശനത്തിനെത്തിയപ്പോൾ ഒരാൾ ഇറങ്ങിയോടുകയായിരുന്നു. ഇതിനിടെ രണ്ട് പേർ സല്യൂട്ട് ചെയ്യാനും മറന്നു. പിന്നാലെയാണ് ജോലിയിൽ വീഴ്ച വരുത്തിയ 3 പേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എസ്പി ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്നാമൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്. മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്പി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി. മറ്റു കേസുകളൊന്നും ഇല്ലാത്തതിനാൽ പൊലീസുകാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയില്ല.

Read More
s
ന്യൂസ് ഡെസ്ക്
View all posts →