‘മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല’; വി.ഡി. സതീശനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മുസ്ലിം ലീഗും ഘടകങ്ങളും മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ച് ഒരു ലളിതമായ പ്രസ്താവന നടത്താൻ പോലും മുഖ്യമന്ത്രിക്ക് കഴിയാത്ത സാഹചര്യമാണുള്ളതെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. മുസ്ലിം ലീഗിനെയും തീവ്രവാദ സംഘടനകളെയും പ്രീണിപ്പിക്കണമെന്ന സമ്മർദത്തിന്റെ ഭാഗമായാണ് സർക്കാർ പി.എം. ശ്രീ, ആയുഷ്മാൻ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികളിൽ നിന്ന് പിന്മാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ വിയോജിപ്പുകൾ ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നും എന്നാൽ വർഗീയ ശക്തികളുടെ ഭീഷണി അംഗീകരിക്കാനാകില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രിയോടും കോൺഗ്രസിനോടും കടുത്ത വിയോജിപ്പുണ്ടെങ്കിലും ഭയപ്പെടുത്തലിന്റെ രാഷ്ട്രീയത്തെ ശക്തമായി എതിർക്കുന്നു. കേരള സർക്കാർ മറുപടി പറയേണ്ടത് ഭരണഘടനയോടും ജനങ്ങളോടുമാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തോടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!