‘കള്ളൻ വിജയൻ’ ലേഖന വിവാദം; ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു
‘കള്ളൻ വിജയൻ’ ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ.ആർ. അജയൻ രാജിവച്ചു. 2027 ഫെബ്രുവരി വരെ സർവീസ് കാലാവധി ബാക്കിയുണ്ടായിരുന്നപ്പോഴാണ് രാജി. വിവാദത്തിന് പിന്നാലെ വാരാന്തപ്പതിപ്പ് എഡിറ്റർ ചുമതലയിൽ നിന്ന് അജയനെ മാറ്റിയിരുന്നു.
വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കുന്ന പ്രത്യേക വാരാന്തപ്പതിപ്പിലാണ് ലേഖനം ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ തലക്കെട്ടിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പതിപ്പിന്റെ പ്രസിദ്ധീകരണം വൈകുകയും പിന്നീട് പുറത്തിറങ്ങിയ പതിപ്പിൽ ‘കള്ളൻ വിജയൻ’ ലേഖനം ഒഴിവാക്കുകയും ചെയ്തു. തലക്കെട്ട് മാറ്റാതെ ലേഖനം പ്രസിലേക്ക് നൽകിയതും വിവാദം മാധ്യമങ്ങളിൽ ചർച്ചയായതും ചൂണ്ടിക്കാട്ടി അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റി ടി. ചന്ദ്രമോഹന് ചുമതല നൽകുകയും ചെയ്തു.
ജൂലൈയിൽ തന്നെ അജയനോട് രാജിവെക്കുകയോ അവധിയിൽ പോകുകയോ ചെയ്യണമെന്ന് ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ വാക്കാൽ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴാണ് അജയൻ രാജി സമർപ്പിച്ചിരിക്കുന്നത്. പുല്ലമ്പാറയിലെ നാടകപ്രവർത്തകൻ വിജയനെക്കുറിച്ചുള്ള ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് നൽകിയതാണ് വിവാദമായത്. തലക്കെട്ട് മാറ്റണമെന്ന എഡിറ്റോറിയൽ ബോർഡിലെ നിർദേശം അജയൻ അംഗീകരിച്ചില്ല. ഇത് പാർട്ടി വിരുദ്ധമല്ലെന്നും ലേഖനത്തിന് അനുയോജ്യമായ തലക്കെട്ട് തന്നെയാണെന്നുമായിരുന്നു അജയന്റെ നിലപാട്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!