‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ കഴിയില്ല, ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; വിമർശിച്ച് മാർത്തോമ സഭ അധ്യക്ഷൻ
സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭ അധ്യക്ഷൻ. സർക്കാരിൻ്റെ മദ്യനയത്തിനെതിരെയാണ് മാർത്തോമാ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി വിമർശനം ഉന്നയിച്ചത്. മദ്യം പൂർണമായും വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത പറഞ്ഞു.
തിരുവല്ല എംഎല്‍എ മെറിറ്റ് അവാര്‍ഡ് ദാന പരിപാടിയിലായിരുന്നു തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്തയുടെ വിമർശനം. ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്നും വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത പറഞ്ഞു. മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത പറഞ്ഞു.
അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കൂടി അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മാർത്തോമാ സഭയുടെ അധ്യക്ഷൻ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത് അടക്കമുള്ള കാര്യങ്ങൾ യുഡിഎഫ് കൂടി തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന