Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:22 PM IST
Kerala

തോൽവിയെ കുറിച്ച് പറഞ്ഞത് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങൾ; പറയാത്ത കാര്യങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കണ്ട : തോമസ് ഐസക്

ന്യൂസ് ഡെസ്ക് 3 September 2026, 12:50 pm
SHARE

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ പറഞ്ഞ് നടത്തിയ പ്രസംഗത്തിൽ വിശദീകരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. തോൽവിയുടെ കാരണം പാർട്ടി രേഖകളിൽ വ്യക്തമാണെന്നും പറയാത്ത കാര്യങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തോൽവിക്ക് ശേഷം ജനങ്ങളാണ് തിരുത്തേണ്ടത് എന്ന് പറയുന്നത് ശരിയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടിയിൽ ഉടനീളം നടന്ന ചർച്ചകൾക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും രണ്ട് രേഖകൾ അംഗീകരിച്ചിട്ടുണ്ട്. അതിൽ പറയാത്ത ഏതെങ്കിലും കാര്യം ഞാൻ പറഞ്ഞോ? പറഞ്ഞത് വായിച്ചാൽ മതി. പറയാത്ത കാര്യങ്ങൾ വായിച്ചുണ്ടാക്കി വിവാദം വേണ്ട. ഞാൻ പറഞ്ഞത് പൂർണമായി കേന്ദ്രകമ്മിറ്റിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരുമണിക്കൂർ പ്രസംഗത്തിലെ അഞ്ച് മിനിറ്റ് ഭാഗം മാത്രമാണ് ഇത്’ എന്നും തോമസ് ഐസക് പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →