Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:29 PM IST
Kerala

‘ചെങ്കൊടിയുടെ ഒരു കഷണം കിട്ടുമോ എന്നാണ് യുഡിഎഫ് കാത്തിരിക്കുന്നത്’; സിപിഐ–സിപിഎം തർക്കത്തിൽ എകെ ബാലന്റെ പരിഹാസം

ന്യൂസ് ഡെസ്ക് 30 August 2026, 2:35 pm
SHARE

സിപിഐ–സിപിഎം തർക്കം യുഡിഎഫ് രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. ‘ചെങ്കൊടിയുടെ ഒരു കഷണം കിട്ടുമോ’ എന്ന പ്രതീക്ഷയിലാണ് യുഡിഎഫെന്നും സിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ ഹൃദയവും തലച്ചോറുമാണ് ഇരു പാർട്ടികളുമെന്നും, പരസ്പരം ശക്തമായ ഐക്യത്തിലാണ് മുന്നോട്ടുപോകുന്നതെന്നും ബാലൻ വ്യക്തമാക്കി. സ്വന്തം നിലപാടുകൾ പറയാൻ സിപിഐയ്ക്കും സിപിഎമ്മിനും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകളെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ നിലപാടിനെയും എ.കെ. ബാലൻ വിമർശിച്ചു. സ്ത്രീവിരുദ്ധമായ നിലപാട് ദൈവം പറഞ്ഞാലും സിപിഎം അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ഡCC അംഗം മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിലും ബാലൻ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചു.

ഇത് കോൺഗ്രസിനുള്ളിൽ വി.ഡി. സതീശനെതിരെ ഉയരുന്ന വികാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് ഭരണകാലത്ത് കെ. സുധാകരനും വി.ഡി. സതീശനും ചേർന്ന് ഗുണ്ടാസംഘത്തെ വളർത്തിയെടുത്തെന്നും അന്നത്തെ മുഖ്യമന്ത്രിയെ വിമാനത്തിൽ തടഞ്ഞത് അതിന്റെ ഭാഗമായിരുന്നുവെന്നും ബാലൻ ആരോപിച്ചു. സംഭവത്തിൽ വി.ഡി. സതീശൻ പിണറായി വിജയനോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →