Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:30 PM IST
Kerala

‘അഞ്ച് ദേവസ്വം ബോർഡുകളിൽ ഒന്നിന്റെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നൽകണം, ചരിത്രം തിരുത്തണം’; കൊടിക്കുന്നിൽ സുരേഷ്

ന്യൂസ് ഡെസ്ക് 28 August 2026, 2:44 pm
SHARE

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിൽ ഏതെങ്കിലും ഒന്നിന്റെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നൽകണമെന്ന് യുഡിഎഫ് എംപി കൊടിക്കുന്നിൽ സുരേഷ്. അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് വെള്ളയമ്പലത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. ദേവസ്വം മന്ത്രി കെ. മുരളീധരനെ സാക്ഷിയാക്കിയായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവന.

തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകളുടെ അധ്യക്ഷ സ്ഥാനത്ത് ഇതുവരെ പട്ടികജാതി വിഭാഗത്തിന് പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി. അധ്യക്ഷ സ്ഥാനത്തേക്ക് എത്താൻ അർഹതയും യോഗ്യതയുമുള്ള നിരവധി പേർ പട്ടികജാതി വിഭാഗത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി അധഃസ്ഥിത ജനവിഭാഗം ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ച് സർക്കാർ ചരിത്രം തിരുത്തിയെഴുതാൻ തയ്യാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. അതേസമയം, എംപിയുടെ ആവശ്യം തള്ളാതെയായിരുന്നു ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രതികരണം. നിലവിലെ ദേവസ്വം ബോർഡുകളുടെ കാലാവധി അവസാനിച്ചതിന് ശേഷമായിരിക്കും പുതിയ അധ്യക്ഷന്മാരെ സംബന്ധിച്ച തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →