Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:19 PM IST
Kerala

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി, നടപടിയെടുക്കും; മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിയുടേയും : സണ്ണി ജോസഫ്

ന്യൂസ് ഡെസ്ക് 6 September 2026, 11:35 am
SHARE

ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കിട്ടും. റിപ്പോർട്ടിൻ മേൽ നടപടി ഉണ്ടാകും. വിഷയം ഗൗരവത്തോടെയാണ് പാർട്ടി കാണുന്നതെന്നും തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. സമസ്തയുടെ വിമർശനം തള്ളിക്കൊണ്ടാണ് സണ്ണി ജോസഫിൻ്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിയുടേയും. സ്ത്രീകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →