Friday, 11 September 2026
‘Honest storytelling is a powerful means of change
07:45:49 PM IST
Film News

ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍

SHARE

തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകിക്ക് വിട നല്‍കാന്‍ സംഗീതലോകം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍ വച്ചാണ് നടക്കുക. എസ് ജാനകിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് നാലു വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിൽ ആണ് സംസ്കാരം.

ഇന്നലെ രാത്രി ഏഴരയോടെ മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച ആ മഹാ പ്രതിഭയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രമുഖരാണ് രം​ഗത്തെത്തുന്നത്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്.

മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →