Friday, 11 September 2026
‘Honest storytelling is a powerful means of change
06:21:28 PM IST
World

ഇറാനിൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഭരണകൂടം ഉടൻ തകർന്നേക്കും; ലക്ഷ്യം കൈയെത്തും ദൂരത്ത്: നെതന്യാഹു

ന്യൂസ് ഡെസ്ക് 4 September 2026, 5:47 pm
SHARE

ഇറാനിലെ ഇസ്‌ലാമിക് റിപ്പബ്ലിക് ഭരണകൂടം ഉടൻ തന്നെ തകർന്നേക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അമേരിക്ക വീണ്ടും ആക്രമണം ശക്തമാക്കിയതോടെ ഇറാൻ ഭരണകൂടം എക്കാലത്തേക്കാളും ദുർബലമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക തലവൻമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാൻ ഉയർത്തുന്ന ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാൻ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. ‘ഈ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാൻ നമുക്ക് സാധിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. അതായത്, ഈ ഭരണകൂടത്തെ താഴെയിറക്കുക എന്നത്. നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യം അതാണ്. അത് നമ്മുടെ കൈയെത്തും ദൂരത്താണ്.’ എന്ന് നെതന്യാഹു പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →