ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു, പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയത് ഭരണഘടനാ വിരുദ്ധം: പിണറായി വിജയൻ
ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയ ഗവർണറുടെ നടപടി ഒറ്റപ്പെട്ടതല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഗവർണറുടെ ഭാഗത്തുനിന്ന് ഭരണഘടനാവിരുദ്ധമായ ഇടപെടലാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴുക്കൻ മറുപടിയാണെന്നും പിണറായി വിജയൻ പറഞ്ഞു. അന്നത്തെ സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. സർക്കാരിന്റെ അധികാരപരിധിയിൽ ഗവർണർ ഇടപെടുന്നതിനെതിരെ അന്ന് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്ന് നാടിന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് സർക്കാർ തുടർച്ചയായി സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചാൽ അത് വലിയ സന്ദേശമാകും. എന്നാൽ സർക്കാർ അതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന