ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം
ന്യൂസ് ഡെസ്ക്
10 July 2026, 9:54 am
യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വിട നല്‍കി ഇറാൻ. ആറ് ദിവസം നീണ്ട ചടങ്ങുകൾക്കൊടുവിൽ ആയത്തുള്ള ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. ജന്മനാടായ ഇറാനിലെ മാഷ്ഹദിലായിരുന്നു സംസ്കാരം. ഷിയാ മുസ്ലിങ്ങളുടെ പുണ്യനഗരങ്ങളായ ഇറാഖിലെ കർബലയും നജാഫും അടക്കമുള്ള ഇടങ്ങളിലൂടെ വിലാപയാത്രയായി സഞ്ചരിച്ച ശേഷമാണ് ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹം മാഷ്ഹദിലെത്തിൽ സംസ്കരിച്ചത്. അമേരിക്കയുടെ ആക്രമണം ടെഹ്റാനിലേക്കും ഛബഹർ അടക്കമുള്ള മറ്റ് പ്രധാന തുറമുഖ നഗരങ്ങളിലേക്കും തുടരുമ്പോഴും ലക്ഷങ്ങളാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത്.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →