Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:23 PM IST
Business

ഐ. സി. എല്‍. ഒന്നിച്ചോണം പൊന്നോണം, ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്ര വർണാഭമായി ന​ഗരം ചുറ്റി

SHARE

ഐ. സി. എല്‍. ഒന്നിച്ചോണം പൊന്നോണം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്ര വര്‍ണ്ണാഭമായി. കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര അഡ്വ തോമസ് ഉണ്ണിയാടന്‍ എം. എല്‍. എ. ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം പി ജാക്സന്‍, ഐ.. സി. എല്‍. ഫിന്‍കോര്‍പ് ചെയർമാൻ & മാനേജിങ്ങ് ഡയറക്ടര്‍ അഡ്വ കെ. ജി. അനില്‍കുമാര്‍, സി. ഇ. ഒ. ഉമ അനില്‍കുമാർ എന്നിവർ ഐ. സി. എല്‍. ഒന്നിച്ചോണം പൊന്നോണം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

മുന്‍ മന്ത്രി ഡോ ആര്‍. ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. കെ. സുധീഷ്, കെ. പി. സി സി. ജനറല്‍ സെക്രട്ടറി സോണിയ ഗിരി, നഗരസഭ പ്രതിപക്ഷ നേതാവ് പി. വി. ശിവകുമാര്‍, ബി. ജി. പി. സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ക്യപേഷ് ചെമ്മണ്ട, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. എ. റിയാസുദ്ദീന്‍ എന്നിവര്‍ ഐ. സി. എല്‍. ഒന്നിച്ചോണം പൊന്നോണം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയിൽ പങ്കെടുത്തു.

പുലിക്കളി, കുമ്മാട്ടിക്കളി, ഫ്ളാഷ് മോബ്, തിരുവാതിരക്കളി, ഓണവുമായി ബന്ധപ്പെട്ട ഫാന്‍സി ഡ്രസ്സ് തുടങ്ങി നിരവധി കലാരൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര നഗരം ചുറ്റി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു.

Read More
s
ബിസിനസ് ഡെസ്ക്
View all posts →