Thursday, 13 August 2026
‘Honest storytelling is a powerful means of change
08:02:46 AM IST
Cricket

‘തോൽവി ക്രെഡിറ്റ് ആയിട്ടുണ്ട് നന്ദിയുണ്ടേ’; നാലാം ടി-20 യിലും നാണംകെട്ട തോൽവിയുമായി ഇന്ത്യ; പരിശീലകന്റെ പുതിയ പരീക്ഷണങ്ങളിൽ വൻ ആരാധകരോഷം

SHARE

നാലാം ടി 20 യിലും നാണംകെട്ട തോൽവിയുമായി ഇന്ത്യ. ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇംഗ്ലണ്ട് നേടിയത്. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ ബാക്കിയുള്ള മൂന്ന് മത്സരവും ജയിച്ച് ഇംഗ്ലണ്ട് പരമ്പരയും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 158 റൺസ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 13.5 ഓവറിൽ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഫിൽ സാൾട്ട് പുറത്താകാതെ 59 റൺസ് നേടിയപ്പോൾ ഹാരി ബ്രൂക്ക് പുറത്താകാതെ 79 റൺസ് നേടി.

ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ശ്രേയസ് അയ്യർ 49 പന്തിൽ 80 റൺസ് നേടി. അഞ്ച് സിക്‌സറും നാല് ഫോറുകളും നേടി. മറ്റാർക്കും തിളങ്ങാനായില്ല. നാലാം ടി 20 യിലും മലയാളി താരം സഞ്ജു സാംസണിനെ പുറത്തിരുത്തിയാണ് ഇന്ത്യ കളിച്ചത്. പരിശീലകനായ ഗൗതം ഗംഭീറിന് നേരെ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്. ഓരോ പുതിയ പരീക്ഷണങ്ങളുമായി ഇന്ത്യൻ ടീമിനെ താഴേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ചെറുതൊന്നുമല്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →