പകയും മോഷണവും കൊലപാതകത്തിന് കാരണമായി, പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിയത് 27 തവണ; പിടികൂടാൻ വഴിത്തിരിവായത് ഫോണ്‍ കോളിനിടെ അധ്യാപിക വിളിച്ച ഒരു പേര്
തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന ഗ്രാമർ കൺസെപ്റ്റ് സ്കൂളിന്റെ പ്രിൻസിപ്പലും ഡയറക്ടറുമായി സേവനമനുഷ്ഠിച്ച 48 കാരിയായ കല്ലു രൂപ റെഡ്ഡിയെ ആണ് 2026 ഓഗസ്റ്റ് 11ന് കുത്തേറ്റ നിലയിൽ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2026 ഓഗസ്റ്റ് 11-ന് കുത്തേറ്റ നിലയിൽ വസതിയിൽ മരിച്ച നിലയിൽ
കണ്ടെത്തുകയായിരുന്നു. 27 തവണ പ്രധാനാധ്യാപികയെ കുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം നടന്ന സമയത്ത് രൂപ റെഡ്ഡി തന്റെ അമ്മായിയുമായി ഫോണിൽ സംസാരിച്ചതിൽ നിന്നാണ് ഈ വഴിത്തിരിവ് ഉണ്ടായത്. ഫോൺ കോൾ ഏത് ഘട്ടത്തിലാണ് നടന്നതെന്ന് പോലീസ് കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും, സംഭാഷണത്തിനിടെ അധ്യാപിക ഒരാളെ ‘ബാബു’ എന്ന് അഭിസംബോധന ചെയ്തതായി അവർ വെളിപ്പെടുത്തിയിരുന്നു.
സ്കൂളിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുമ്പോൾ അധ്യാപിക പതിവായി ഉപയോഗിച്ചിരുന്ന ഒരു പദമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായി. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, കൊലപാതകം നടന്ന സമയത്ത് സ്‌കൂളിൽ വരാതിരുന്ന വിദ്യാർഥികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
രൂപ റെഡ്ഡിയുടെ മരണത്തെ തുടർന്ന് സ്‌കൂൾ നാല് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. സ്‌കൂൾ വീണ്ടും തുറന്നതോടെ, ഹാജരാകാതിരുന്ന 13 വിദ്യാർഥികളെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു. ഇവരിൽ അഞ്ചുപേർ പത്താം ക്ലാസ് വിദ്യാർഥികളായിരുന്നു. അതിൽ രണ്ട് വിദ്യാർഥികൾ സാധാരണയിലധികം പണം ചെലവഴിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. പ്രതികളിലേക്ക് അന്വേഷണം തിരിയാൻ കാരണമായ ആദ്യത്തെ പ്രധാന സംശയമായിരുന്നു ഇത്.
ചോദ്യം ചെയ്യലിനിടെ, പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥിയുടെ പക്കൽ നിന്നും 1.54 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. ഇത് മാതാപിതാക്കൾ നൽകിയതാണെന്ന് പറഞ്ഞെങ്കിലും, കറൻസി നോട്ടുകളിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ ഈ രക്തം കൊല്ലപ്പെട്ട രൂപയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പ്രതികളിലൊരാൾ മുമ്പ് സ്‌കൂൾ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എന്നാൽ ഇയാളുടെ ബാഗിൽ നിന്ന് പണവും ഫോണും കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പൽ ശാസിക്കുകയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിലുള്ള പകയാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കരുതുന്നു.
അതേസമയം, മോഷണവും പ്രതികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് പ്രതികൾ പ്രിൻസിപ്പലിന്റെ വീട് നിരീക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കവർന്നെടുത്ത പണത്തിനൊപ്പം ഐഫോണും പ്രിൻസിപ്പലിന്റെ മൊബൈൽ ഫോണും പൊലീസ് പിന്നീട് വീണ്ടെടുത്തു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന