Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:21 PM IST
World

‘ടെഹ്‌റാൻ ഇപ്പോൾ അമേരിക്കയെക്കാൾ ശക്തർ, യുദ്ധം അവസാനിപ്പിക്കേണ്ട സമയമായി’; ഇറാൻ പ്രസിഡന്റ്

ന്യൂസ് ഡെസ്ക് 22 August 2026, 10:45 am
SHARE

അമേരിക്കയുമായുള്ള മാസങ്ങളായി തുടരുന്ന മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു. ടെഹ്‌റാൻ നിലവിൽ വാഷിംഗ്ടണിനേക്കാൾ ശക്തമായ നിലയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്കൂളുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിലൂടെ അമേരിക്ക ആഗോളതലത്തിൽ ജനവിരോധം നേടിയെന്നും, ലോകം ഇറാന്റെ വിജയത്തെ അംഗീകരിച്ചുവരികയാണെന്നും പെഷേഷ്കിയാൻ കൂട്ടിച്ചേർത്തു.

വാഷിംഗ്ടണുമായി ഉണ്ടാക്കിയ ധാരണകളെച്ചൊല്ലി ഇറാനിലെ തീവ്രനിലപാടുകാരിൽ നിന്ന് കടുത്ത വിമർശനവും എതിർപ്പും ഉയരുന്നതിനിടെയാണ് പെസെഷ്കിയാൻ ഈ പ്രതികരണം നടത്തിയത്. യുഎസിന് മുന്നിൽ പൂർണമായി കീഴടങ്ങുന്നതല്ല ഈ ധാരണകളെന്നും, മറിച്ച് ഇറാന്റെ ദേശീയ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് അവ രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുഎസുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഒമാന്റെ മധ്യസ്ഥതയിൽ നീക്കങ്ങൾ സജീവമായി. ഇതിന്റെ ഭാഗമായി ഇറാൻ, ഒമാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം, ചർച്ചകൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഇരുവരും വിലയിരുത്തി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →