വിവരങ്ങള്‍ ചോര്‍ത്തുന്നു; സുരക്ഷാഭീതി; ചൈനീസ് ഇലട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പന വിലക്കി അമേരിക്ക

ദേശീയ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ഇലട്രോണിക്ക് ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ച് അമേരിക്ക. ഹുവായ്, സെഡ്.ടി.ഇ. ടെക് എന്നിവയുള്‍പ്പെടെ അഞ്ച് ചൈനീസ് കമ്പനികളുടെ പുതിയ ആശയവിനിമയ ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയുമാണ് യുഎസ് നിരോധിച്ചിരിക്കുന്നത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യു.എസ്. ഫെഷറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍(എഫ്.സി.സി) കമ്പനികളെ വിലക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഇലട്രോണിക്ക് ഉപകരണങ്ങളിലൂടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനം. നിരീക്ഷണ ക്യാമറകളും ടു-വേ റേഡിയോ സംവിധാനങ്ങളും നിര്‍മിക്കുന്ന ഹിക്വിഷന്‍, ദാഹുവ, ഹിതേര എന്നീ കമ്പനികള്‍ക്കും വിലക്കുണ്ട്.

അതേസമയം, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യു.എസിന് യാതൊരു സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് ഹിക്വിഷന്‍ കമ്പനി അറിയിച്ചു. ഇപ്പോഴത്തെ തീരുമാനം അമേരിക്കയുടെ ദേശീയ സുരക്ഷയെ സംരക്ഷിക്കാന്‍ സഹായിക്കില്ല. എന്നാല്‍, ഇത് യു.എസിലെ ചെറുകിട വ്യവസായങ്ങളെയും പ്രാദേശിക അധികാരികളെയും സ്‌കൂളുകളെയും വ്യക്തിഗത ഉപയോക്താക്കളെയും ദോഷകരമായി ബാധിക്കുമെന്നും സുരക്ഷയൊരുക്കല്‍ കൂടുതല്‍ ചെലവേറിയതാക്കുമെന്നും കമ്പനി വ്യക്തമാക്കി. ചൈനീസ് സര്‍ക്കാരിന് ഡേറ്റ ചോര്‍ത്തി നല്‍കുന്നെന്ന ആരോപണം വാവേയും മറ്റു കമ്പനികളും നേരത്തേ നിഷേധിച്ചിരുന്നു. ചൈനീസ് കമ്പനികളെ വിലക്കാനുള്ള തീരുമാനം അംഗങ്ങള്‍ ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നുവെന്ന് യു.എസ്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ വ്യക്തമാക്കി.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”