സംസ്ഥാനത്ത് 10,000 കോടിയുടെ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ടാറ്റ! കേരളത്തിൽ കപ്പൽ നിർമാണ ശാല; വെളിപ്പെടുത്തി മുഖ്യമന്ത്രി
സംസ്ഥാനത്ത് കപ്പൽ നിർമാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.10,000 കോടിയുടെ പ്രപ്പോസൽ സർക്കാരിന് നൽകിയെന്നും പദ്ധതിയുടെ രൂപരേഖ വിശദമായി പരിശോധിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ടാറ്റയുമായുള്ള ചർച്ചകൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പദ്ധതിക്ക് ആവശ്യമായ ഭൂമി സർക്കാർ അനുവദിക്കുമെന്നും കപ്പൽ നിർമാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ മിഷൻ സമുദ്രയുടെ ഭാഗമായി തുറമുഖ വികസനവും അനുബന്ധ വ്യവസായങ്ങളും കേന്ദ്രീകരിച്ച് വൻ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസനത്തിന് അനുയോജ്യമായ പദ്ധതികൾക്ക് സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്തിരുന്നു. പിന്നാലെയാണ് ടാറ്റയുടെ വാഗ്ദാനം.
പദ്ധതിയുടെ വിശദമായ പ്രവർത്തനരീതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരുമാസത്തിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ആലോചിക്കുന്നത്.
തിരുവല്ലത്ത് പെട്ടെന്ന് അക്രമാസക്തമായി തെരുവുനായയുടെ ആക്രമണം; ഒരേസമയം 11 പേർക്ക് കടിയേറ്റു
കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കായലിൽ കണ്ടെത്തി; കുട്ടിയെ കാണാതായത് ശനിയാഴ്ച