ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രിയുടെ പിന്തുണ; ലഹരി വിരുദ്ധ ബോധവത്കരണത്തിനായി വിജയ് കൊച്ചിയിലെത്തും
ന്യൂസ് ഡെസ്ക്
15 July 2026, 2:30 pm
കൊച്ചി: സംസ്ഥാനത്തെ ലഹരി മാഫിയക്കെതിരായ നടപടികളുടെ ഭാഗമായി കേരള പോലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ പൂർണ പിന്തുണ.
സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിൽ വിജയ്‌യുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തുമെന്നും വിജയ് അറിയിച്ചു.
കേരള പോലീസിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തമിഴ്നാട് പോലീസിന്റെ സഹകരണവും ഉറപ്പാക്കുമെന്നും കൂടിക്കാഴ്ചയിൽ ധാരണയായി. ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും തീരുമാനമായി.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →