Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:24 PM IST
National

‘തൂക്കിക്കൊല്ലൽ നിർത്തലാക്കണം’ ഹർജി തള്ളി സുപ്രീം കോടതി; ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാമെന്ന് കോടതി

ന്യൂസ് ഡെസ്ക് 18 August 2026, 2:10 pm
SHARE

വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ കേന്ദ്രസർക്കാരിന് പരിഗണിക്കാമെന്നും സമഗ്രമായ പരിശോധന നടത്തുന്നതിന് കേന്ദ്ര സർക്കാരിന് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊലയ്ക്ക് പകരം വേദനകുറഞ്ഞ ബദൽ മാർഗം വേണമെന്ന ഹർജി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഇന്നത്തെ വിധി അന്തിമമല്ലെന്നും, പുതിയ ശാസ്ത്രീയമോ വൈദ്യശാസ്ത്രപരമോ ആയ തെളിവുകൾ ലഭിച്ചാൽ വിഷയം വീണ്ടും പരിശോധിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നിലവിലെ വധശിക്ഷാ രീതിയെക്കുറിച്ച് കേന്ദ്രസർക്കാരിന് ശാസ്ത്രീയമായ പുനഃപരിശോധന നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമം, ഫോറൻസിക് മെഡിസിൻ, ന്യൂറോസയൻസ്, ക്രിമിനോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ച്, വേദന കുറയ്ക്കുന്നതും വ്യക്തിയുടെ അന്തസ്സ് സംരക്ഷിക്കുന്നതുമായ ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും കോടതി പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →