Sunday, 9 August 2026
‘Honest storytelling is a powerful means of change
04:24:28 AM IST
Kerala

കാല്‍പ്പന്തിന്റെ പെരുങ്കളിയാട്ടത്തിന് അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു

SHARE

ലോകകപ്പിന്റെ ഫൈനല്‍ ആവേശത്തില്‍ പങ്കുചേരാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കി സംസ്ഥാന സര്‍ക്കാര്‍. നാളെ സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രിക്കുശേഷമാണ് ലോകം കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടം നടക്കുന്നത്. എല്ലാ ആവേശവും ഉള്‍ക്കൊണ്ട് എല്ലാവരും അര്‍ജന്റീന – സ്‌പെയിന്‍ കലാശ പോരാട്ടം ആസ്വദിച്ച് കാണുക എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ അവധി പ്ര്യഖ്യാപനം അറിയിച്ചത്. ഫുട്‌ബോള്‍ ലഹരിയാകട്ടെയെന്നും വി ഡി കുറിച്ചു.

നാളെ പുലര്‍ച്ചെയോടെയാകും കളി അവസാനിക്കുക എന്നിരിക്കെ ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം രാവിലെ സ്‌കൂളില്‍ എത്തുമ്പോള്‍ കുട്ടികള്‍ക്ക് ഉണ്ടാകാനിടയുള്ള കടുത്ത ക്ഷീണം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാരിന്റെ അവധി തീരുമാനം. ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. അതേസമയം, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് നാളത്തെ അവധി ബാധകമായിരിക്കില്ല. നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാല്‍പ്പന്തിന്റെ പെരുങ്കളിയാട്ടത്തിന് അവസാനമാകുന്നുവെന്ന് കുറിച്ചു കൊണ്ടാണ് അവധി പ്രഖ്യാപിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാല്‍പ്പന്തിന്റെ പെരുങ്കളിയാട്ടത്തിന് അവസാനമാകുന്നു. നാളെ പുലര്‍ച്ചെ 12.30-ന് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലാണ്. ഫുട്‌ബോളിനോടുളള നമ്മുടെ അടക്കാനാകാത്ത ആവേശവും ഒരു ലഹരിയായി അതിനെ കൊണ്ട് നടക്കുന്ന കാല്‍പ്പന്ത് പ്രേമികളും ലോകത്തിന് തന്നെ മാതൃകയാണ്.
നിശ്ചിത സമയത്ത് കളി കഴിഞ്ഞാല്‍ തന്നെ ഫൈനല്‍ കഴിയുമ്പോള്‍ രണ്ടരയാകും. എക്‌സ്ട്രാ ടൈമിലേക്കും പെനാല്‍റ്റിയിലേക്കും കടന്നാല്‍ കളി പിന്നെയും നീളും. ഉറക്ക ക്ഷീണത്തോടെ എങ്ങനെ സ്‌കൂളില്‍ പോകുമെന്ന് കുട്ടികള്‍ ചോദിക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
എല്ലാ ആവേശവും ഉള്‍ക്കൊണ്ട് എല്ലാവരും അര്‍ജന്റീന – സ്‌പെയിന്‍ കലാശ പോരാട്ടം ആസ്വദിച്ച് കാണുക. ഫുട്‌ബോള്‍ ലഹരിയാകട്ടെ.

സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിര്‍ദേശം നല്‍കിയത്. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനും അവധി വാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

”സന്തോഷം ആയില്ലേ മക്കളേ,

വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം ഇന്ന് അര്‍ധരാത്രി നടക്കുന്നതിനാല്‍ കായികപ്രേമികളായ വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന പരിഗണിച്ചു നാളെ (ജൂലൈ 20 തിങ്കള്‍) സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.”

വിദ്യാര്‍ഥികളുടെ മാനസിക, ശാരീരിക ക്ഷേമത്തിനും അവരുടെ കായിക ആവേശത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള തീരുമാനത്തെ രക്ഷിതാക്കളും ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. കുട്ടികളാകട്ടെ, ഫുട്‌ബോള്‍ മത്സരവും നാളത്തെ അവധിയും ആഘോഷമാക്കാനുള്ള ആവേശത്തിലുമാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →