ചെറുപ്പത്തിൽ എനിക്ക് റൊണാൾഡോ ആയിരുന്നു മികച്ചവൻ, ഇപ്പോൾ ഞാൻ മനസിലാക്കുന്നു മെസി സൂപ്പർ ആണെന്ന്; വെളിപ്പെടുത്തലുമായി എംബാപ്പെ

കുട്ടിക്കാലത്ത് തന്റെ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരാധിച്ച താൻ ഇപ്പോൾ ലയണൽ മെസിയെ ആരാധിക്കാൻ തുടങ്ങിയ സ്റ്റേജിൽ എത്തിയെന്ന് കൈലിയൻ എംബാപ്പെ സമ്മതിച്ചു. രണ്ട് ഫുട്ബോൾ ഐക്കണുകൾ തമ്മിലുള്ള GOAT സംവാദത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ പുതിയ വെളിച്ചം കണ്ടതായി ആരാധകർ ഇതിനോട് ബന്ധപ്പെട്ട് അഭിപ്രായപ്പെടുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസിയെക്കാൾ മികച്ചത് എന്തുകൊണ്ടാണെന്ന് തന്റെ മകൻ മണിക്കൂറുകളോളം തർക്കിക്കുമെന്ന് എംബാപ്പെയുടെ പിതാവ് വിൽഫ്രഡ് മുമ്പ് അവകാശപ്പെട്ടിരുന്നു. 2016-ൽ അദ്ദേഹം പറഞ്ഞു (മിറർ വഴി): “ക്രിസ്റ്റ്യാനോ റൊണാൾഡോ അക്ഷരാർത്ഥത്തിൽ കൈലിയൻ എംബാപ്പെയ്ക്ക് എല്ലാം തന്നെ. ക്രിസ്റ്റ്യാനോ അല്ല മെസിയാണ് മികച്ചവൻ എന്ന് പറഞ്ഞാൽ എംബാപ്പെ നിങ്ങളോട് ഒരു മണിക്കൂറെങ്കിലും തർക്കിക്കും. അവനെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ ഏറ്റവും മികച്ചവനാണ്.”

എന്നിരുന്നാലും, ഫ്രാൻസ് ക്യാപ്റ്റന്റെ നിലപാട് ഇപ്പോൾ മാറിയിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഗോട്ട് സംവാദത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ

“ഞാൻ ക്രിസ്റ്റ്യാനോയെ സ്നേഹിക്കുന്നു, ചെറുപ്പത്തിൽ ഞാൻ അവന്റെ വലിയ ആരാധകനായിരുന്നു. പക്ഷെ ഞാൻ പഠിക്കാൻ തുടങ്ങുന്നു, മെസ്സിയും (മഹാനാണ്) കാരണം ചെറുപ്പത്തിൽ നിങ്ങൾ ക്രിസ്റ്റ്യാനോയുടെ വലിയ ആരാധകനായിരിക്കുമ്പോൾ മെസി എങ്ങനെയാണെന്ന് കാണാൻ കഴിഞ്ഞില്ല. കാരണം ഞാൻ ക്രിസ്റ്റ്യാനോയെ സ്നേഹിക്കുന്നു, പക്ഷേ ഞാൻ വളർന്നു വരുമ്പോൾ ഇപ്പോൾ രണ്ടുപേരെയും സ്നേഹിക്കുന്നു.”

പി.എസ്.ജിയിൽ മെസിയുടെ സഹതാരം ആയിരുന്ന എംബാപ്പെ അവിടെ ഗോളുകൾ അടിച്ചുകൂട്ടി. ഇരുവരും ഒരുപാട് മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ചു. എന്നാൽ റൊണാൾഡോയോട് ഒപ്പം കളിച്ചിട്ടില്ലെങ്കിലും താരത്തിന്റെ മികവ് കണ്ടാണ് എംബാപ്പെ കൂടുതൽ തീക്ഷനയത്തോടെയും സന്തോഷത്തോടെയും ഫുട്‍ബോളിനെ സ്നേഹിച്ച് തുടങ്ങിയത്.

എന്തായാലും താരത്തിന്റെ അഭിപ്രായം കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചു. പ്രായമാകുമ്പോൾ പക്വത വെക്കുന്നത് നല്ല കാര്യം ആണെന്നും ഇപ്പോൾ എങ്കിലും സത്യം അംഗീകരിച്ചല്ലോ എന്നുമൊക്കെ ആരാധകർ പറയുന്നുണ്ട്.

Latest Stories

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു