അന്ന് നടക്കാതെ പോയ ആ മത്സരം 2024-ൽ നടക്കാൻ സാദ്ധ്യത, ലാപോർട്ട അനുമതി നൽകി; അങ്ങനെ സംഭവിച്ചാൽ അത് മെസിക്കുള്ള ഏറ്റവും വലിയ ആദരവ്; സംഭവം ഇങ്ങനെ

2021ൽ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് (പിഎസ്ജി) ചേർന്ന മുൻ ബാഴ്‌സലോണ താരം ലയണൽ മെസ്സിയെ അദ്ദേഹത്തിന്റെ മുൻ ക്ലബ് ആദരിച്ചേക്കും. സ്പാനിഷ് പത്രമായ മുണ്ടോ ഡിപോർട്ടീവോ പറയുന്നതനുസരിച്ച്, 2024-ൽ ബാഴ്‌സലോണ മെസിക്കായി അന്ന് നടക്കാതെ പോയ് അവസാന മത്സരം നടത്താൻ ഒരുങ്ങുന്നു എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ.

റിപ്പോർട്ട് അനുസരിച്ച്, 2024-25 സീസണിൽ മെസിയുടെ അവസാന മത്സരത്തിന് വേദിയൊരുക്കാൻ ടീമിന് കറ്റാലൻസിന് കഴിയും, ക്ലബ്ബിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് ഇത്തരത്തിൽ ഒരു മത്സരം നടക്കാനാണ് സാധ്യത കാണുന്നത്.

മെസ്സിയുടെ പിതാവ് ജോർജ്ജ് മെസ്സിയുമായുള്ള സംഭാഷണത്തിന് ശേഷം ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട ഇതിനകം തന്നെ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്, റിപ്പോർട്ടുകൾ പ്രകാരം, മെസിയും ക്ലബ്ബുമായിട്ടുള്ള ബന്ധം കൂടുതൽ ഉറപ്പിക്കാൻ ഈ മത്സരം സഹായിക്കും.

മെസ്സിയുടെ ബാഴ്‌സലോണയിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിൽ, തന്റെ കരിയറിൽ ഉടനീളം അദ്ദേഹത്തിന്റെ ഏജന്റായി സേവനമനുഷ്ഠിക്കുന്ന മെസ്സിയുടെ പിതാവ്, കഴിഞ്ഞ ആഴ്ച മെസ്സി നൗ ക്യാമ്പിലേക്ക് വരാൻ സാധ്യതയില്ലെന്ന് പറഞ്ഞു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”