നെയ്മർ പൊക്കോട്ടെ അതാണ് നല്ലത്, പകരം ബാഴ്സയിൽ നിന്ന് അവനെ ഞങ്ങൾ എടുക്കും, ആത്മവിശ്വാസത്തിൽ പി.എസ്.ജി

ഭാവിയിൽ നെയ്മറിന് പകരക്കാരനായി ബാഴ്‌സലോണ താരം ഔസ്മാൻ ഡെംബെലെയെ ടീമിലെത്തിക്കാൻ പാരീസ് സെന്റ് ജെർമെയ്‌ൻ (പിഎസ്ജി) താൽപ്പര്യപ്പെടുന്നതായി റിപ്പോർട്ട്. അതിനായി 100 ദശലക്ഷം യൂറോ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2017 ലെ വേനൽക്കാലത്ത് 105 മില്യൺ യൂറോയുടെ പ്രാരംഭ ഫീസായി ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് എത്തിയതു മുതൽ ബാഴ്സ ടീമിലെ സ്ഥിര അംഗമാണ് 25 കാരനായ ഡെംബെലെ. രണ്ട് ലാ ലിഗ കിരീടങ്ങൾ ഉൾപ്പെടെ അഞ്ച് ട്രോഫികൾ ഉയർത്താൻ തന്റെ നിലവിലെ ക്ലബ്ബിനെ ഇതുവരെ സഹായിച്ചിട്ടുണ്ട്. ഇടയ്ക്കിടെ അലട്ടുന്ന പരിക്കുകൾ ഒഴിച്ചാൽ സെറ്റ് ആണ് കാര്യങ്ങൾ.

സ്‌പോർട് പറയുന്നതനുസരിച്ച്, നെയ്‌മറിന്റെ എംബാപ്പെയുമായുള്ള പ്രശ്നങ്ങളും ഈഗോ വിവാദവും ഒകെ കൊണ്ടാണ് ഡെംബെലെയെ ടീമിലെത്തിക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ഫ്രാൻസ് ടീമിൽ എംബാപ്പയോട് പുലർത്തുന്ന നല്ല ബന്ധവും അതിന് കാരണമാണ്.

എന്നിരുന്നാലും, താരത്തിന്റെ റിലീസ് ക്ലോസിൽ നിന്ന് 25 മില്യൺ യൂറോ മാത്രമേ ബാഴ്‌സലോണയ്ക്ക് നേടാനാകൂ എന്നാണ് പറയപ്പെടുന്നത്.

Latest Stories

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ