അയാള്‍ ഗ്രൗണ്ടിലൂടെ വെറുതേ നടക്കുകയായിരുന്നു ; പി.എസ്.ജി റയലിനോട് തോറ്റതിന് മെസ്സിക്ക് രൂക്ഷവിമര്‍ശനം

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ രണ്ടു ഗോളിന്റെ അഗ്രിഗേറ്റ് സ്‌കോര്‍ നേടിയിട്ടും മുന്ന് ഗോള്‍ വഴങ്ങി പിഎസ്ജി റയലനോട് കീഴടങ്ങി പുറത്തായതിന് സൂപ്പര്‍താരം മെസ്സിയെ വിമര്‍ശിച്ച് പിഎസ്ജി മുന്‍ താരങ്ങള്‍. റയലിനെതിരേയുള്ള മത്സത്തില്‍ മെസ്സി തന്റെ പ്രതിഭയുടെ പകുതി പോലും പുറത്തെടുത്തില്ലെന്നാണ് ആക്ഷേപം. മുന്‍താരം ജറോം റോട്ടനാണ് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. മെസ്സി മൈതാനത്തുകൂടി വെറുതേ ഉലാത്തുകയായിരുന്നെന്നാണ് താരത്തിന്റെ വിമര്‍ശനം.

മെസ്സിയെ പോലെ ഒരാളെക്കുറിച്ച് ഇങ്ങിനെ പറയേണ്ടി വരുന്നത് നാണക്കേടാണ്. ലൂക്കാമോഡ്രിക്ക് അയാളുടെ പോക്കറ്റ് വരെ പന്തുമായി വരുമ്പോള്‍ മെസ്സി ശ്രമം നടത്തിയതെല്ലാം പത്ത് മീറ്റര്‍ അകലെ വെച്ചായിരുന്നു. അയാളുടെ പേര് സൂചിപ്പിക്കേണ്ടി വരുന്നത് പോലും എന്നെ അലട്ടുന്നു. കൂടുതല്‍ സമയവും മെസ്സി മൈതാനത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. മെസ്സിയുടെ കയ്യില്‍ നിന്നും എല്ലാ പന്തും നഷ്‌പ്പെട്ടു. അദ്ദേഹം എടുക്കുന്ന പന്തെല്ലാം കൂട്ടപ്പൊരിച്ചിലായിരുന്നു. ഇതുവരെ പിഎസ്ജിയ്ക്കായി 50 ശതമാനം പോലും മതസരം മെസ്സി കളിച്ചിട്ടില്ല. എന്നിട്ടും അയാള്‍ ക്ഷീണിച്ചു. ഇനി താരത്തിന് വേണ്ടി പരുക്കില്‍ നിന്നും മടങ്ങിവന്നതേയുള്ളൂ എന്ന രീതിയിലെല്ലാമുള്ള ന്യായീകരണങ്ങള്‍ പറയാനാകില്ല. റോട്ടന്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന രീതിയിലുള്ള തന്റെ ഫോം 34 കാരനായ മെസ്സി ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇതുവരെ എല്ലാ ടൂര്‍ണമെന്റുകളിലുമായി 25 മത്സരം കളിച്ച മെസ്സിയ്ക്ക് വെറും ഏഴുഗോളുകളെ നേടാനായിട്ടുള്ളൂ. അതേസമയം പ്‌ളേമേക്കിംഗ് റോളില്‍ മെസ്സി മികവ് കാട്ടുന്നുണ്ട്. ഇതുവരെ 11 അസിസ്റ്റുകള്‍ നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ആദ്യപാദത്തില്‍ നേടിയ ഒരു ഗോള്‍ ജയവുമായി സ്്‌പെയിനില്‍ രണ്ടാംപാദം കളിക്കാന്‍ വന്ന പിഎസ്ജി കളിയില്‍ ആദ്യഗോളും നേടി അഗ്രിഗേറ്റ് സകോര്‍ 2-0 എന്ന നിലയില്‍ ആയിക്കേയാണ് മൂന്ന് ഗോള്‍ തിരിച്ചടിച്ച് 3-2 ന്റെ അഗ്രിഗേറ്റ് സ്‌കോറോടെ റയല്‍ ക്വാര്‍ട്ടറിലേക്ക് പോയത്.

Latest Stories

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ