ബെംഗളൂരുവിനെതിരേ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കാത്തിരിക്കുന്നത് ആ ആഘോഷത്തിന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എല്‍ ക്ലാസിക്കോ എന്നാണ് ബെംഗളൂരു എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തെ ആരാധകര്‍ വിലയിരുത്തുന്നത്. രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ കളിക്കാരേക്കാള്‍ കൂടുതല്‍ ആവേശം എല്ലാസമയത്തെയും പോലെ ആരാധകര്‍ക്കാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മ മഞ്ഞപ്പടയും ബെംഗളൂരുവിന്റെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും തമ്മിലുള്ള പോരാട്ടമാകും കൊച്ചിയല്‍ 31ന് നടക്കുന്ന ഐഎസ്എല്‍ മത്സരമെന്നാണ് കണക്കുകൂട്ടലുകള്‍.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ണായക താരങ്ങളായ റിനോ ആന്റോയും സികെ വിനീതും ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇടം കണ്ടെത്തിയത് ബെംഗളൂരു കുപ്പായത്തിലാണ്. ഈ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിരം താരങ്ങളായ ഇവര്‍ക്കെതിരേ ബെംഗളൂരു ആരാധകര്‍ അധിക്ഷേപ ചാന്റ് പാടിയത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. കൊച്ചിയില്‍ ഇതിന്റെ മുതലും പലിശയും ചേര്‍ത്ത് തരാമെന്ന് അന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഉറപ്പിച്ചിരുന്നു.

എന്നാല്‍, തന്റെ പഴയ ക്ലബ്ബ് ബെംഗളൂരുവിനെതിരേ ഗോള്‍ നേടിയാല്‍ ആഘോഷിക്കില്ലെന്ന് പ്രഖ്യാപിച്ച് വിനീത് രംഗം തണുപ്പിക്കാന്‍ നോക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് താരത്തെ ചൊറിഞ്ഞ് ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് കൃത്യമാ മറുപടി താരം നല്‍കിയെങ്കിലും മഞ്ഞപ്പടയാരാധകര്‍ വനീത് ഗോളടിക്കുമെന്നും കിടിലന്‍ ആഘോഷം കാഴ്ചവെക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, സീസണിന്റെ തുടക്കം മുതലേ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്ന ബംഗ്ലൂരുവും ആദ്യ ഘട്ടത്തിലെ മെല്ലെപ്പോക്കിനു ശേഷം ഫോമിലേക്കെത്തിക്കൊണ്ടിരിക്കുന്ന ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോരാട്ടം മികച്ചതാവുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സംശയമില്ല. ക്രിസ്മസ് ആഗ്രഹമായി ബംഗളുരുവിനെതിരെ ഗോള്‍ നേടണമെന്നു വിനീതും അതിനു അസിസ്റ്റ് നല്‍കണമെന്ന് റിനോ ആന്റോയും പറഞ്ഞത് ബെംഗളൂരുവിനെതിരേ തങ്ങളുടെ സൂപ്പര്‍ താരം ഗോള്‍ ആഘോഷിക്കുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കരുതുന്നത്.

Latest Stories

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം