ഇതുപോലെ ഒരു സിക്സ് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല, ബാക്ക്ഫൂട്ടിൽ കവർ ഡ്രൈവ് കളിച്ച തകർപ്പൻ സിക്സ്; വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറൽ

പല തരത്തിലുള്ള സിക്സ് ഈ കാലത്ത് കണ്ടിട്ടുള്ളവരാണ് ക്രിക്കറ്റ് പ്രേമികൾ. എന്നാൽ ഇത്തരത്തിൽ ഒന്ന് ഈ അടുത്തെന്ന് അല്ല ജന്മത്തിൽ കണ്ടിട്ട് ഇല്ല എന്നുറപ്പുള്ള ഒരു സിക്സർ ഇന്ന് ഇപ്പോൾ നടക്കുന്ന ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസ് മത്സരത്തിലൂടെ ആരാധകർ കണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് ടീമിന് വേണ്ടിയായിരുന്നു കൈൽ മയേഴ്‌സിന്റെ ഈ തകർപ്പൻ സിക്സിന് ലോകം സാക്ഷി ആയത്.

കാമറൂൺ ഗ്രീൻ എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തിൽ കളിച്ച ഷോട്ട് ക്രിക്കറ്റിൽ അത്യപൂർവമായി മാത്രം കാണാൻ കഴിയുന്ന ഷോട്ട് പിറന്നത്. ഇടംകൈയ്യൻ ബാറ്ററായ അദ്ദേഹം ബാക്ഫൂട്ടിൽ നിന്ന് സ്വീപ്പർ കവറിനു മുകളിലൂടെ ഒരു ചെറിയ പഞ്ച് ഷോട്ട് കളിച്ച പോലെയാണ് തോന്നുക. എന്നാലോ പന്ത് ചെന്ന് വീണത് ഗാലറിയുടെ രണ്ടാം ടയറിൽ. ഗാലറിയിൽ ഒന്നും ആളില്ലാത്ത മത്സരത്തിൽ സിക്സ് എന്തായാലും നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആയി. ഓപ്പണർ ആയി ഇറങ്ങിയ അദ്ദേഹം 36 പന്തിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 39 റൺസെടുത്ത് പാറ്റ് കമിൻസിന്റെ പന്തിൽ പുറത്തായി.

എന്തായാലും അപൂർവ സിക്സിനും ടീമിനെ രക്ഷിക്കനായില്ല. ആവേശകരമായ മത്സരത്തിൽ ഓസ്ട്രേലിയ 3 വിക്കറ്റിന് ജയിച്ചു.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി