നാല് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ടീമിലേക്ക് വിളി, പിന്നാലെ പത്താം നാള്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം, ഞെട്ടിച്ച് വിന്‍ഡീസ് താരം

32 കാരനായ വെസ്റ്റ് ഇന്‍ഡീസ് ദേശീയ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഷെയ്ന്‍ ഡൗറിച്ച് ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഏകദിന ടീമിന്റെ ഭാഗമായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

2019 ല്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസ് ദേശീയ ക്രിക്കറ്റ് ടീമിനായി ഡൗറിച്ച് തന്റെ ഒരേയൊരു ഏകദിന മത്സരം കളിച്ചത്. അങ്ങനെ ഇരിക്കെയാണ് അദ്ദേഹത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി ഏകദിനത്തിലേക്ക് തിരിച്ചുവിളിച്ചത്. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 78 ശരാശരിയിലും 91.76 സ്ട്രൈക്ക് റേറ്റിലും 234 റണ്‍സ് നേടിയ സൂപ്പര്‍50 കപ്പിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ഷെയ്ന്‍ ഡൗറിച്ചിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയത്.

എന്നിരുന്നാലും, ഏകദിനത്തില്‍ നിന്ന് തിരിച്ചുവിളിച്ച് 10 ദിവസത്തിന് ശേഷം, അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. അതിനാല്‍ താരത്തെ പരമ്പരയ്ക്ക് ലഭ്യമല്ല. ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് താരത്തിന്റെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ക്യാപ്റ്റന്‍ ഷായ് ഹോപ്പ് മാത്രമായിരിക്കും ടീമിലെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍.

2015-ല്‍ ഡൊമിനിക്കയില്‍ ഓസ്ട്രേലിയയ്ക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിന് ശേഷം ഡൗറിച്ച് വെസ്റ്റ് ഇന്‍ഡീസിനായി 35 ടെസ്റ്റുകള്‍ കളിച്ചു. മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെ 29.07 ശരാശരിയില്‍ 1,570 റണ്‍സ് അദ്ദേഹം നേടി.

CWI ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മൈല്‍സ് ബാസ്‌കോംബ്, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് ഷെയ്ന്‍ ഡൗറിച്ചിന് നന്ദി അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍-ബാറ്ററുടെ ഭാവിക്ക് അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”