ഒരു ലക്ഷത്തില്‍ പരം ആളുകള്‍ സ്റ്റേഡിയത്തിലും, അത്ര തന്നെ ആളുകള്‍ സ്റ്റേഡിയത്തിന് പുറത്തും തിങ്ങി നിറഞ്ഞു കണ്ട മത്സരം!

ഷമീല്‍ സലാഹ്

വില്‍സ് വേള്‍ഡ് കപ്പ് 1996, ഇന്ത്യ vs ശ്രീലങ്ക ഒന്നാം സെമിഫൈനല്‍.. ഒരു ലക്ഷത്തില്‍ പരം ആളുകള്‍ സ്റ്റേഡിയത്തിലും, ഏതാണ്ട് അത്ര തന്നെ ആളുകള്‍ സ്റ്റേഡിയത്തിന് പുറത്തും തിങ്ങി നിറഞ്ഞെന്ന് കരുതപ്പെടുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഈ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ലങ്കക്കെതിരെ ഒരു വിജയ ലക്ഷ്യം സജ്ജീകരിക്കുന്നതിന് പകരം ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തിരഞ്ഞെടുക്കുന്നു..

ആദ്യ ഓവറില്‍ തന്നെ, ഇന്ത്യയ്ക്ക് സാധ്യമായതില്‍ ഏറ്റവും മികച്ച ഒരു തുടക്കം തന്നെ ലഭിച്ചതിനാല്‍ അസ്ഹര്‍ ഒരു മികച്ച തീരുമാനം നടത്തിയതായും തോന്നുന്നു.. മത്സരം തുടങ്ങി മിനിറ്റുകള്‍ക്കകം ആ ലോകകപ്പില്‍ അതുവരെ നേരിട്ട എല്ലാ ബൗളിംഗ് ആക്രമണങ്ങള്‍ക്കും എതിരെ ഹൈപ്പര്‍ അറ്റാക്കിംഗ് രീതികളിലൂടെ അക്കാലത്ത് ക്രിക്കറ്റ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തിരുന്ന ശ്രീലങ്കന്‍ ഓപ്പണര്‍മാരായ റൊമേഷ് കാലുവിതരണയും സനത് ജയസൂര്യയും ഒരേപോലെ പുറത്ത്.

മത്സരത്തിന്റെ ഉദ്ഘാടന ഓവര്‍ എറിഞ്ഞ ജവഗല്‍ ശ്രീനാഥിന്റെ പന്തില്‍ ഇരുവരും ഒരുപോലെ സ്ലോഷ് ഷോട്ടുകളില്‍ തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കി പുറത്തായിരിക്കുന്നു. അതോട് കൂടി ആദ്യ ഓവറും തീരുമ്പോള്‍ ശ്രീലങ്ക 2 വിക്കറ്റ് നഷ്ടത്തില്‍ വെറും 1 റണ്‍സ് മാത്രം.! സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ ആഘോഷത്തിമര്‍പ്പില്‍.

അതുപോലെ തന്നെ സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകരില്‍ മിക്കവാറും എല്ലായാളുകളും മത്സരത്തിലെ ഇന്ത്യയുടെ ശത്രുവായി കണക്ക് കൂട്ടിയിരുന്ന സനത് ജയസൂര്യയുടെ വളരെ നേരത്തെ തന്നെയുള്ള പുറത്താകലിന്റെ ആഘോഷത്തില്‍ നൃത്തവും ചെയ്തു. കാരണം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയില്‍ നടന്ന ലീഗ് മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യത്തെ പരിഹസിച്ചുകൊണ്ട് ഇന്ത്യന്‍ ബൗളിങ്ങ് ആക്രമണത്തെ തകര്‍ത്ത് ജയസൂര്യ 76 പന്തില്‍ 79 റണ്‍സെടുത്തിരുന്നു. ജയസൂര്യ പുറത്തായിയിരിക്കുന്നു., ഒപ്പം ടൂര്‍ണമെന്റിലെ മിക്ക മത്സരങ്ങളിലും ജയസൂര്യക്കൊപ്പം ഓപ്പണിങ്ങ് ബാറ്റിങ്ങിലെ ‘കുറ്റകൃത്യങ്ങളില്‍’ പങ്കാളിയായ കാലുവിതരണയും പുറത്തായിരിക്കുന്നു.. എന്നാല്‍.?

ഇരുവരും പുറത്തായശേഷം നിശ്ചയദാര്‍ഢ്യത്തിന്റെ തീഷ്ണമായ മുഖഭാവവുമായി ബാറ്റ് ചെയ്യാനായി ഒരാള്‍ ക്രീസിലേക്ക് കടന്ന് വരുന്നു. അയാള്‍ ‘മാഡ് മാക്‌സ് ‘ എന്നറിയപ്പെടുന്ന അരവിന്ദ ഡി സില്‍വയായിരുന്നു. ആഘോഷത്തിമര്‍പ്പില്‍ നിന്ന ഇന്ത്യന്‍ ടീമിനെതിരെ അന്നേരം അദ്ദേഹത്തിന്റെ ഉള്ളില്‍ മറ്റൊരു ആശയമായിരുന്നു. ഉടനെ തന്നെ ഒരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതില്‍ അദ്ദേഹം സമയം അവിടെ പാഴാക്കുന്നില്ല. തുടക്കം മുതല്‍ തന്നെ ഫുള്‍ ഡൊമിനേഷനില്‍ സ്‌റ്റൈലന്‍ ക്ലാസിക് ടച്ചുമായി അതിശയിപ്പിക്കുന്നതും ഉജ്ജ്വലവുമായ ചില ഷോട്ടുകള്‍ ഉപയോഗിച്ച്, ആര്‍പ്പുവിളികളുമായി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഇന്ത്യന്‍ ക്രൗഡിനെ നിശബ്ദമാക്കിക്കൊണ്ട് ബൗളര്‍മാരെ നേരിടാന്‍ തുടങ്ങുന്നു..

പ്രസാദിനോടും കുംബ്ലെയോടും ശ്രീനാഥിനോടും വളരെ അവഗണനയോടെ അരവിന്ദ പെരുമാറുന്നു. കാരണം അവരുടെ പന്തുകള്‍ മൈതാനത്തിന്റെ നാനാഭാഗത്തേക്കും പായുന്നത് മാത്രമേ മാത്രമേ അവര്‍ക്ക് കാണാന്‍ കഴിയുന്നുള്ളൂ. ഓഫ്-ഡ്രൈവ്, ഓണ്‍-ഡ്രൈവ്, കട്ട്, പുള്‍, ഫ്‌ലിക്ക് തുടങ്ങി, തന്റെ ഷോട്ട് മേക്കിംഗ് വൈദഗ്ധ്യത്തിന്റെ ഒരു പ്രദര്‍ശനം തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അരവിന്ദ നീട്ടി വെച്ചിരുന്നു. പ്രസാദിനെതിരെയുള്ള എടുത്തിട്ടടിക്കുന്ന മട്ടിലുള്ള ആ പുള്‍ ഷോട്ടൊക്കെ ഇന്നും അത് പോലെ ഓര്‍മ്മയില്‍ നില്‍ക്കുന്നു..

ഇതിനിടയില്‍ തന്റെ പങ്കാളിയായ അസങ്ക ഗുരുസിന്‍ഹയെ നഷ്ടമായതോടെ ശ്രീലങ്ക 35/3 എന്ന നിലയിലേക്കും വീണു. എന്നാല്‍ അതൊന്നും ബാധിക്കാതെ, ഇന്ത്യന്‍ ബൗളിങ്ങ് ആക്രമണത്തെ തെല്ലും വില കല്‍പ്പിക്കാതെ തന്റെ ഉല്ലാസ വഴികളില്‍ അരവിന്ദ തുടര്‍ന്നു. വൈകാതെ, ഇതിനകം ബൗണ്ടറികളിലൂടെ മാത്രം നേടിയ 44 റണ്‍സിന്റെ പിന്‍ബലത്തോടെ അരവിന്ദ തന്റെ അര്‍ധസെഞ്ചുറിയും തികച്ചു.

ഏതാനും മിനിറ്റുകള്‍ക്കും ഏതാനും ബൗണ്ടറികള്‍ക്കും ശേഷം ഒടുവില്‍., ബൗളിങ്ങിലേക്ക് തിരികെ കൊണ്ടുവന്ന അനില്‍ കുംബ്ലെ എറിഞ്ഞ ഒരു ഗൂഗ്ലിയിലൂടെ അരവിന്ദയുടെ പ്രതിരോധം തകര്‍ത്ത് കൊണ്ട് മിഡില്‍സ്റ്റമ്പ് പിഴിതു. ആശങ്കകളെ മുള്‍മുനയില്‍ കയറ്റിയ ഒരു മണിക്കൂറിന്റെ ഇടവേളക്ക് ശേഷം ഈഡനിലെ ജനക്കൂട്ടം വീണ്ടും ജീവസുറ്റതായി. വെറും 47 പന്തില്‍ 14 ബൗണ്ടറികള്‍ സഹിതം 140ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 66 റണ്‍സാണ് അരവിന്ദ ഡിസില്‍വ അന്ന് നേടിയത്.

അരവിന്ദക്ക് അന്ന് ഒരു സെഞ്ച്വറി നഷ്ടമായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ ഇന്നിംഗ്സിന്റെ ആഘാതം യഥാര്‍ത്ഥത്തില്‍ ഓപ്പണര്‍മാരുടെ നേരത്തെയുള്ള വിടവാങ്ങലുകള്‍ക്ക് ഒരു പരിധിവരെ നികത്തുകയും, മത്സരത്തില്‍ ഇന്ത്യയെ ശ്വാസം മുട്ടിച്ച് കൊണ്ട് ബാക്ക്ഫൂട്ടില്‍ നിര്‍ത്തുകയും,, ആ ഇന്നിംഗ്സ് ഒരു പുതിയ ലൈഫിന് തിരികൊളുത്തിക്കൊണ്ട് ശ്രീലങ്കന്‍ ക്യാമ്പിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇതിലൂടെ റോഷന്‍ മഹാനാമ, ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ, ഹഷന്‍ തിലക് രത്നെ എന്നിവരുടെ ശക്തമായ സംഭാവനകളും, അവസാനത്തില്‍ വാസിന്റെ കടന്നാക്രണവുമെല്ലാമായപ്പോള്‍ …. അരവിന്ദയുടെ ആ മികച്ച ഇന്നിങ്‌സ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുകയും ടീമിനെ ഏകീകരിക്കുകയും ചെയ്തു, ഒപ്പം 50 ഓവറിന്റെ മൊത്തം ക്വാട്ടയും അവസാനിക്കുമ്പോള്‍ ശ്രീലങ്കന്‍ ടീം 251/8 എന്ന നിലയിലും എത്തി.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, എതിര്‍ ടീമിന്റെ തിങ്ങി നിറഞ്ഞ അത്രേം വലിയ ക്രൗഡിന് നടുവില്‍ സമ്മര്‍ദ്ദത്തിന്റെ ഒരു കണിക പോലും ഇല്ലാതെ അരവിന്ദ ഡിസില്‍വ അന്ന് കളിച്ച ആ ഇന്നിങ്ങ്‌സ്.. ഇത് വരേക്കും ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചതെന്ന് കരുതുന്ന കൗണ്ടര്‍ അറ്റാക്കിങ്ങ് ഇന്നിങ്ങ്‌സ്.. ആ ഇന്നിങ്‌സിന് ഇന്ന് 27 ആണ്ടുകള്‍ തികയുന്നു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന