മുന്നൊരുക്കം പൊല്ലാപ്പായി, സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്; ചങ്കിടിച്ച് ന്യൂസിലന്‍ഡ്

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ന്യൂസിലന്‍ഡിന് ഭീഷണിയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്. കിവീസ് നായകന്‍ കെയിന്‍ വില്യംസണ്‍, സൂപ്പര്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

കെയിന്‍ വില്യംസണിന്റെ ഇടത് കൈമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. താരത്തിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷണത്തിലാണ്. വിരലിനേറ്റ മുറിവാണ് സാന്റ്‌നറിന് തിരിച്ചടിയായത്.

ജൂണ്‍ 10ന് ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ സാന്റ്‌നര്‍ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. താരത്തിന്റെ പകരം സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് ഇറങ്ങും. വില്യംസണ്‍ എഡ്ജ്ബാസ്റ്റണില്‍ കളിക്കുമോ എന്നതില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അടുത്തിരിക്കെ താരങ്ങളുടെ പരിക്ക് കിവീസിന് ആസങ്ക നല്‍കുന്നതാണ്. ഈ മാസം 18 ന് സതാപ്റ്റണിലാണ് ഇന്ത്യ-കിവീസ് ഫൈനല്‍ പോരാട്ടം. ഇനി വെറും ഒമ്പത് നാള്‍ മാത്രമാണ് ഫൈനലിന് ഉള്ളത്.

Latest Stories

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍, രണ്‍ബിര്‍ മുതല്‍ തമന്ന വരെ കേസില്‍ കുടങ്ങി സൂപ്പര്‍ താരങ്ങളും!

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍