CT 2025: ഫൈനലിൽ നമുക്ക് ആ കാഴ്ച്ച കാണാൻ സാധിക്കും, അത് നിങ്ങൾക്കൊരു ഷോക്ക് ആയിരിക്കും: എബി ഡിവില്ലിയേഴ്‌സ്

2024-ൽ കരീബിയനിൽ നടന്ന ടി20 ലോകകപ്പ് ഫൈനൽ പോലെ തന്നെ 2025-ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഏറ്റുമുട്ടുന്നതിന് ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും മുൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് പിന്തുണച്ചു. മത്സരത്തിൻ്റെ ഗ്രൂപ്പ് ഘട്ടങ്ങളിൽ അപരാജിത ക്തിപ്പ് നടത്തിയ ടീമുകളാണ് ഇന്ത്യയും സൗത്താഫ്രിക്കയും.

ആറ് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതുള്ള ഇന്ത്യ നാളെദുബായിൽ നടക്കുന്ന ആദ്യ സെമിയിൽ ഓസ്‌ട്രേലിയയെ നേരിടും. ഗ്രൂപ്പ് ബിയിലെ മുൻനിരക്കാരായ ദക്ഷിണാഫ്രിക്ക, ലാഹോറിൽ നടക്കുന്ന രണ്ടാം സെമിയിൽ ന്യൂസിലൻഡിനെ നേരിടും. തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമുകളാണ് ഇന്ത്യയും സൗത്താഫ്രിക്കയും എന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞത്.

“(ചാമ്പ്യൻസ് ട്രോഫിയിലെ രണ്ട് ഫൈനലിസ്റ്റുകൾ) പറയാൻ ബുദ്ധിമുട്ടാണ്, പക്ഷേ എൻ്റെ മനസ് പറയുന്നത് ഇന്ത്യ-ദക്ഷിണാഫ്രിക്ക – ടി20 ലോകകപ്പ് ഫൈനൽ പോലെ ഒന്ന് സംഭവിക്കും എന്നാണ്. അത് വീണ്ടും സംഭവിക്കുന്നത് നമുക്ക് കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നേരിടും. ഇംഗ്ലണ്ടിനെതിരായ വിജയം ദക്ഷിണാഫ്രിക്കയ്ക്ക് വളരെയധികം ആത്മവിശ്വാസം നൽകിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

“ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും ഫൈനലിൽ കാണുമെന്ന് ഞാൻ പറയുമ്പോൾ പോലും മറ്റുള്ള രണ്ട് ടീമുകളെ ഞാൻ വിലകുറച്ച് കാണുന്നില്ല. അവരും മികച്ചവരുടെ ഒരു സംഘമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ആവേശകരമായ പോരാട്ടങ്ങളാണ് സെമിഫൈനലിൽ നമ്മളെ കാത്തിരിക്കുന്നത്.

Latest Stories

നിലമ്പൂരിൽ അൻവർ മത്സരിക്കും; പാർട്ടി ചിഹ്നം അനുവദിച്ച് തൃണമൂൽ കോൺഗ്രസ്, നാമനിർദേശ പത്രിക നാളെ നൽകും

വേടന്റെ വരികള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്.. അനിരുദ്ധ് മെലഡികളെ കൊന്ന് കുഴിച്ചുമൂടിയ ആളാണ്: നിര്‍മ്മാതാവ്

മഴ തുടരുന്നു, ജലസമൃദ്ധിയിൽ അണക്കെട്ടുകൾ; മുല്ലപ്പെരിയാർ ജലനിരപ്പ് 130 അടിക്ക് മുകളിൽ, ഇടുക്കി ഡാമിൽ മുൻവർഷത്തേക്കാൾ 12 അടിയോളം വെള്ളം

ടൊവിനോയെ പരാതിയില്‍ വലിച്ചിഴച്ചിട്ടില്ല, നടി പരാതി നല്‍കിയെന്ന വാദം വ്യാജം.. ഫെഫ്ക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും: വിപിന്‍ കുമാര്‍

പാക്കിസ്ഥാനായി ചാരപ്രവൃത്തി; എട്ട് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയിഡ്; ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു

രാത്രിയിൽ അൻവറിന്റെ വീട്ടിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ; അനുനയനീക്കം തുടരുന്നു

MI UPDATES: ഞാന്‍ എന്തായാലും അത് നേടും, ബുംറയുടെ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

IPL 2025: ഹാര്‍ദിക്കും ഗില്ലും തെറ്റിപ്പിരിഞ്ഞു, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത്, ഇങ്ങനെ നടക്കുമെന്ന് വിചാരിച്ചില്ല, എല്ലാത്തിനും മറുപടിയുമായി ഒടുവില്‍ താരം

INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

'ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി'; വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ