ഒരുപാട് സന്തോഷിക്കേണ്ട ലോക കപ്പ് ആകുമ്പോൾ നിന്നെയൊക്കെ ഞങ്ങൾ തോൽപ്പിക്കും, വിജയത്തിന് ഇടയിലും ഇന്ത്യക്ക് ട്രോൾ

ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ഐ പരമ്പര നിർണായക മത്സരത്തിൽ ഹാർദിക് പാണ്ഡ്യയും കൂട്ടരും ന്യൂസിലൻഡിനെ 168 റൺസിന് തകർത്തു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെ കൂച്ചുവിലങ്ങിട്ട് പൂട്ടി ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സന്ദര്‍ശകര്‍ 12.1 ഓവറില്‍ 66 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കിവീസിനെ പിടിച്ചു കെട്ടിയത്. അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ലോക ഒന്നാം നമ്പർ ടി20 ബാറ്സ്മാൻ സൂര്യകുമാർ യാദവ് ബാറ്റിംഗിൽ ഭേദപ്പെട്ട പ്രകടനം നടത്തുകയും ഫീൽഡിങ്ങിൽ 3 തകർപ്പൻ ക്യാച്ചുകൾ എടുത്ത് കളം നിറയുകയും ചെയ്തു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ചുരുക്കി പറഞ്ഞാൽ കളിയുടെ എല്ലാ മേഖലയിലും കിവികളെ തകർത്തെറിയാൻ ഇന്ത്യക്ക് സാധിച്ചു.

യുവതാരങ്ങളുടെ കരുത്തിൽ മറ്റൊരു പരമ്പര നേടിയ ഇന്ത്യയുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ ട്രോൾ ലോകത്തെ വാർത്തകൾ എല്ലാം. ബൈലാറ്ററൽ പരമ്പരയിൽ എല്ലാം കിവികൾക്ക് മേൽ കൃത്യമായ ആധിപത്യം ഉണ്ടായിട്ടും ഇന്ത്യക്ക് ലോകകപ്പ് ആകുമ്പോൾ അവർക്ക് മുന്നിൽ കാലിടറുമെന്നും ചില ട്രോളന്മാർ ഓർമിപ്പിച്ചു.

May be an image of 2 people and text that says 'INDIA ട്രോൾ കിക്ക ലയാളം 5-3 3.1 OVERS fo0s 1.58 RUNS PER OVER P 5-3 2 PHILLIPS 1 India* ©CricTracker Nz പണി വരുന്നുണ്ട്....'

May be an image of 14 people, beard and text that says 'Newzealand* നിങ്ങൾക്കൊക്കെ ഈ സീരീസ് ൽ അല്ലെ നമ്മളെ തോൽപിക്കാൻ സാധിക്കൂ നിനക്കൊക്കെ ധൈര്യമുണ്ടെങ്കിൽ അങ്ങ് വേൾഡ് കപ്പ് ൽ വാടാ ട്രോൾ ക്രിക്കറ്റ് മലയാളം comaHaHaTcm Baaay അവിടുന്ന് കാണിച്ചു തെരാം നമ്മൾ ആരാ എന്ന്'

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്